Monday 31 December 2012

Friday 16 November 2012

ചില മഴക്കാല ഓര്മ്മകള്‍..............


          ചില വൈകുന്നേരങ്ങളില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കൂട്ട്ചേരലിനിടയിലാണ് നാട്ടിലെ മഴക്കാലത്തെപ്പറ്റിയും മഴയെപ്പറ്റിയും ഒക്കെയുള്ള ചര്‍ച്ച സജീവമായത്.ചര്‍ച്ചക്കിടയിലാണ് ആരോ പറഞ്ഞു  Alexander  Frater  ന്റെ Chasing the Monsoon  എന്ന   പുസ്തകത്തെപ്പറ്റി കേള്‍ക്കാനിടയായത്.ഭാരതത്തിലെ മഴക്കാലത്തെ പിന്തുടരുന്ന ഒരു വിദേശ സഞ്ചാരിയുടെ യാത്രവിവരണം..കേട്ടപ്പോള്‍ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ട് അടുത്ത ദിവസം തന്നെ അതിനു ഓര്‍ഡര്‍ കൊടുത്തു..ഓണ്‍ലൈന്‍ ബുക്ക്‌ സ്റ്റോര്‍കളെ സമ്മതിക്കാതെ വയ്യ..ഒട്ടും സമയം പാഴാക്കാതെ അടുത്ത ദിവസം തന്നെ പുസ്തകം കൈയിലെത്തി.
സ്വസ്ഥമായുള്ള വായനയ്ക്ക് സമയം കിട്ടാതിരുന്നത് കൊണ്ട് അതങ്ങിനെ തന്നെ ഒന്ന് രണ്ടു ആഴ്ചകളോളം വെറുതെ ഇരുന്നു.അപ്പോളാണ് ഒരു അത്യാവശ്യകാര്യത്തിന് നാട്ടിലേക്കു പോകാനുള്ള അവസരം വന്നത്..വിമാനമാര്‍ഗം പോകാമെന്ന് കരുതിയപ്പോള്‍ ടിക്കെറ്റ് തിരികെ വരാനുള്ളത് മാത്രമേ ഒപ്പിക്കാന്‍ പറ്റിയുള്ളൂ..അപ്പൊ പിന്നെ ഇനി ട്രെയിന്‍ മാര്‍ഗം തന്നെ ശരണം.ടിക്കറ്റ്‌ കിട്ടിയതാകട്ടെ തുറന്തോ എക്സ്പ്രെസ്സിലുമ്...പേര് പോലെ തന്നെ യാത്ര ഒരു ദുരന്തം ആകാതിരുന്നാല്‍ മതിയായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ പുസ്തകവും കൈയിലെടുത്തു..രണ്ട്  ദിവസത്തെ ട്രെയിന്‍ യാത്രയില്‍ സമയം കളയാന്‍ ഇതില്‍പരം നല്ലമാര്‍ഗം വേറെയില്ല...അങ്ങിനെ ആഴ്ചയുടെ അവസാനരാത്രികളില്‍ ഇന്ദ്രപ്രസ്തത്തില്‍ നിന്ന് പുറപ്പെടുന്ന തുറന്തോ  എക്ഷ്പ്രെസ്സില് നാട്ടിലേക്കുള്ള യാത്ര തുടങ്ങി..കൂട്ടത്തില്‍ പുസ്തകം വായനയും...

          വായന തുടങ്ങിയപ്പോളാണ് മനസ്സിലായത്‌ ഞാന്‍ യാത്ര ചെയ്യുന്നതിന്റെ അതെ വഴികളിലൂടെ എതിര്‍ദിശയിലാണ് എഴുത്ത്കാരന്റെ സഞ്ചാരം..കന്യാകുമാരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ കൊങ്കണ്‍ തീരത്ത്‌ കൂടി  തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഗോവയും കടന്നു മഴയുടെ കൂടെ  തെക്ക് പടിഞ്ഞാറേ മണ്‍സൂണ്‍ മുന്നേരുന്നതിനോപ്പം  ഒരു യാത്ര....കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൌതുകവും സുഖവും  തോന്നുന്നു.ട്രെയിന്‍  അനുസ്യാതം തന്റെ വഴിയിലൂടെ  മുന്നേറി ക്കൊണ്ടിരുന്നു..എഴുത്ത്കാരന്‍ കന്യകുമാരിയിലെ  മഴക്കാലം കണ്ടതിനു ശേഷം കേരളത്തിലേക്ക് കടന്നു..അടുത്ത അധ്യായത്തിന്റെ തുടക്കത്തില്‍ ജൂണ്‍ മാസം ഒന്നാം തീയതിയിലെ ഇന്ത്യന്‍ എക്ഷ്പ്രെസ്സില് വന്ന ഒരു വാര്‍ത്ത‍ എഴുത്ത്കാരന്‍ കടമെടുത്തത് എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി...

ആ വാര്‍ത്ത ഇങ്ങിനെയായിരുന്നു........

About 57 Lakh youngsters will make their way to schools in the State today making the beginning of yet another school year. Among the 57 Lakh will be around 6.2 Lakh tiny tots entering the new world of understanding and the new plane of relationships. The reopening of schools traditionally coincides with the onset of monsoon in the State.
ഗൃഹാതുരത്വത്തിലേക്ക്...... 

ഓര്‍മകളുടെ കൂമ്ബാരത്തിലെക്കൊരു കൂപ്പു കുത്തല്‍............,,,,,,,,,

പുസ്തകം മടക്കിവെച്ചു പതുക്കെ എ സിയുടെ സുഖശീതളിമയിലേക്ക് ഉറക്കം കാത്തുകിടന്നു..

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കുന്നു...

         വീടിനടുത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലേക്ക് ജൂണ്‍ മാസം ഒന്നാം തീയതി കൂട്ടുകാരുമൊത്ത് പുത്തന്‍ വസ്ത്രങ്ങളും അണിഞ്ഞു പോയിരുന്ന കുട്ടിക്കാലം..സര്‍ക്കാര്‍ സ്കൂളില്‍ യൂണിഫോം ഇല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..എന്നാലും സ്കൂള്‍  തുറക്കുന്ന ദിവസത്തെക്കായി പുത്തനുടുപ്പ് കിട്ടുന്നത് പതിവായിരുന്നു...സ്കൂള്‍ തുറക്കുന്നതിനോപ്പമായിരിക്കും മഴയും നാട്ടിലെത്തുക..പുത്തനുടുപ്പു മഴയത്ത് നനനഞ്ഞായിരിക്കും സ്കൂളിലും വൈകിട്ട്  തിരികെ വീട്ടിലും എത്തുക. കുട കൈയിലുന്ടെങ്കിലും അന്നൊക്കെ മഴ നയയുന്നതൊരു രസമായിരുന്നു...റോഡരുകില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാല് കൊണ്ട് പടക്കം പൊട്ടിച്ചും  പുതു മഴയത്ത് ആറ്റിലെത്തിയ മീന്‍ കുഞ്ഞുങ്ങളെ കണ്ടും തോട്ടിരംബില്‍ ഇരിക്കുന്ന തവളക്കുട്ടന്റെ പുറകെ ഓടിയു മൊക്കെയായിരുന്നു അന്നത്തെ യാത്രകള്‍... അതൊക്കെകൊണ്ട് തന്നെ രാവിലെ സ്കൂളിലെത്തുന്നതും വൈകുന്നേരങ്ങളില്‍ തിരികെ വീട്ടിലെതുന്നതും നല്ല കോലത്തില്‍ തന്നെയായിരുന്നു..കുറെ നാളുകള്‍ക്കു ശേഷമായിരുന്നു ആ സ്കൂളും പരിസരവുമൊക്കെ കഴിഞ്ഞ യാത്രയില്‍ വീണ്ടും കാണാന്‍ സാധിച്ചത്...മഴയത്ത് നനഞ്ഞു കുളിച്ച് സ്കൂളില്‍ എത്തിയതിനു ശേഷം ഉച്ചയൂണിന്റെ ഇടവേളകളിലാണ് ബാക്കി കളികളൊക്കെ..അന്നൊക്കെ വെള്ളിയാഴ്ച ആകാന്‍ കാത്തിരിക്കുമായിരുന്നു കാരണം വെള്ളിയാഴ്ചകളില്‍ ഉച്ചയൂണിനുള്ള ഇടവേള കുരച്ച്ചധികം ആയിരുന്നത് കൊണ്ട് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുമായിരുന്നു..വെള്ളിയാഴ്ചകളിലെ ഇടവേള എന്ത് കൊണ്ടാണ് കൂടുതല്‍ കിട്ടിയിരുന്നതെന്ന് അന്നൊന്നും വലിയ അറിവില്ലായിരുന്നു.കുറെ കഴിഞ്ഞപ്പോളാണ് മനസ്സിലായത് അത് കൂടെ പഠിച്ചിരുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കുള്ള സമയമായിരുന്നെന്നു...എന്തായാലും മഴക്കാലത്ത്  മറ്റുള്ളവര്‍ക്ക് അതു  മഴയത്തിറങ്ങി കളിച്ചു തിമിര്‍ക്കാനുള്ള സമയം തന്നെയായിരുന്നു...അന്നൊക്കെ എത്ര നേരം വേണമെങ്കിലും മഴയത്ത് കളിച്ചാലും ചെറിയ ഒരു ജലദോഷമോ പനിയോ വന്നതോര്‍മയില്ല..എന്നാലിന്നോ !!!!! ചെറിയൊരു മഴ നനഞ്ഞാല്‍ തന്നെ പനീ... തുമ്മല്‍..... ആകെ ബഹളം...കാലവും സ്ഥലവും  മാറുന്നതിനൊപ്പം  മഴ പെയ്യുന്ന രീതികളും മാറുന്നു...

      നാട്ടിലെ മഴയ്ക്ക്‌ എന്തൊരു സൌന്ദര്യമായിരുന്നു..തെങ്ങുകള്‍ക്കും മരങ്ങള്‍ക്ക്മിടയിലൂടെ ഓടില്‍ പതിക്കുന്ന മഴത്തുള്ളികള്‍ താഴേക്കൊഴുകി വരുന്നത് കൈകൊണ്ട് തട്ടി ക്കളിക്കാന്‍ തന്നെ ഒരു രസമായിരുന്നു...എന്നാലിങ്ങു ഇന്ദ്രപ്രസ്ഥത്തിലെ മഴയോ......കോണ്ക്രീറ്റ് കാട്ടില്‍ പെയ്യുന്ന മഴയ്ക്ക്‌ യാതൊരു ഭംഗിയും ഇല്ല...ഇവിടുത്തെ മഴ കാണുമ്പോള്‍ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം ചീറ്റിക്കുന്നതാണ് ഓര്മ വരുക.. നാട്ടിലെ മഴ പെയ്തു കഴിഞ്ഞതിനു ശേഷം മുറ്റത്ത്  നില്‍ക്കുന്ന നെല്ലിപ്പുളി മരത്തിന്റെ ചോട്ടില്‍ ചെന്ന് നിന്ന് മരത്തിന്റെ ചില്ലകള്‍ പിടിച്ചു കുലുക്കി  മഴത്തുള്ളികളെ ഉലൂത്തി വീഴ്ത്തിയിരുന്നത് ഓര്‍ക്കുന്നു.. ഇതിലുമൊക്കെ അപ്പുറം പറമ്പിലെ കുളക്കടവിലിരുന്നു മഴത്തുള്ളികള്‍ കുളത്തിലെ വെള്ളത്തിലേക്ക് വീഴുന്നത് കാണാന്‍ അന്നൊക്കെ  വളരെ ഇഷ്ടമായിരുന്നു....മഴക്കാലത്തിനു തൊട്ടു മുന്പായിട്ടായിരുന്നു കുളത്തിലെ വരാല്‍ മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകുക.മഴ  സാമാന്യം നന്നായി പെയ്യുമ്പോള്‍ വരാല്‍ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കുളത്തിന്റെ ആഴങ്ങളിലെക്കോ അല്ലെങ്കില്‍ പായലിനടിയിലോ അഭയം തേടും..മഴയൊന്നു മാറിയാല്‍  പിന്നെ തങ്ങളുടെ തിളക്കമുള്ള കണ്ണുകളും തുറന്നു ചുവന്ന നിറത്തിലുള്ള വരാല്‍ കുഞ്ഞുങ്ങള്‍ അമ്മ വരാലിനോപ്പം കുളത്തിലെ  ജലപ്പരപ്പില്‍ ഓടിക്കളിക്കുന്നത് കാണാനുള്ള രസം പറഞ്ഞറിയിക്കാനെ വയ്യ..

അങ്ങിനെ അങ്ങിനെ എത്രയോ മഴക്കാല  ഓര്‍മ്മകള്‍.......................,,,,,,,

മഴയുടെ പുറകെ അലഞ്ഞ എഴുത്തുകാരന് കുട്ടിക്കാലത്തെ ഗൃഹാതുരത്വമുണര്ത്തുന്ന ഇത്തരം കാര്യങ്ങല്ലോക്കെ അറിയാമോ ആവോ ?????

ഓര്‍മകള്‍ക്കിടയില്‍ ട്രെയിനിന്റെ താരാട്ട് പാട്ടും  കേട്ട് ഓര്‍മകളുടെ  ഭാണ്ഡം അരികിലേക്ക്  അഴിച്ചു വെച്ചു ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് തെന്നി വീണു..  

Friday 19 October 2012

തെങ്ങ് വെട്ടലിന്റെ നാടന്‍ ടെക്നോളജി......


തനിക്ക് പിടിച്ചു നില്‍ക്കാനും ഇരുന്നു വെട്ടാനുമുള്ള സൗകര്യം ഉണ്ടാക്കുകയാണ് വെട്ടുകാരന്‍.............



പൊരിയുന്ന വെയിലത്ത് ഇങ്ങിനെ ഇരുന്നുള്ള തെങ്ങ് വെട്ടല്‍ സാധാരണക്കാരന് അസാദ്ധ്യം തന്നെ,,,,,പിന്നെ നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ.....



തെങ്ങിന്റെ തൊട്ടു താഴെയുള്ള പുരപ്പുരത്തെക്ക് തെങ്ങിന്‍ തടി വീഴാതിരിക്കാനുള്ള സൂത്രം അവിടെ ചെയ്തു വെച്ചിട്ടുണ്ട്....ഒരു കപ്പിയും കയറും കളി....

Friday 31 August 2012

യാത്രാ മൊഴി ചൊല്ലാതെ...



സൂസന്‍ ഫിലിപ്പിന്റെ മരണ വിവരം അറിയിച്ചു കൊണ്ട് വന്ന കമ്പി സന്ദേശം എന്റെ കൈയ്യിലിരുന്നു വിറച്ചു.സത്യം ആണെന്നറിഞ്ഞിട്ടും അതുള്‍ക്കൊള്ളാന്‍ മനസ്സ് മടിച്ചു.അകത്തെ മുറിയില്‍ സൂസന്റെ കുഞ്ഞു ഫെബിന്‍ ഉറക്കത്തില്‍ എന്തോ ശബ്ധം ഉണ്ടാക്കി.ഒരു ബോംബെ യാത്രയുടെ പേരും പറഞ്ഞു ദിവസങ്ങള്‍ക്ക് മുന്‍പ് ഫെബിനെ എന്നെ ഏല്‍പ്പിച്ചു മടങ്ങിയത് തിരിച്ചു വരാത്ത യാത്രക്ക് പോകാനായിരുന്നോ ? വര്‍ഷങ്ങള്‍ക്കുശേഷം നമ്മള്‍ കണ്ടുമുട്ടിയത്‌ ഇതിനായിരുന്നോ സൂസന്‍ ?
കോളേജ് ജീവിതത്തിനു ശേഷം നിന്നെ കാണാന്‍ ഞാനെത്ര മാത്രം കൊതിച്ചു.കത്തുകള്‍ക്കും ഫോണ്‍കാള്കള്‍ക്കും മറുപടി കിട്ടിയില്ല.പിന്നെയൊരു ദിവസം രണ്ടും കല്‍പ്പിച്ചു നിന്റെ ബംഗ്ലാവില്‍ എത്തിയപ്പോള്‍ കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു.ഈസി ചെയറില്‍ കിടന്നു സ്വര്‍ണം കെട്ടിയ പല്ലുകള്‍ കാണിച്ചു നിന്റെ പപ്പാ എന്നെ നോക്കി ക്രൂരമായി ചിരിച്ചു.നിന്നില്‍ വിപ്ലവ വീര്യം കുത്തിവെച്ചത്‌ ഞാനാണെന്നാണല്ലോ അദ്ദേഹത്തിന്റെ പരാതി.എന്നോട് അടുത്തതിലേറെ നീ അനന്തകൃഷ്ണന്‍ എന്ന വിപ്ലവകാരിയുമായി അടുത്ത വിവരം അദ്ധേഹവും വളരെ വൈകിയാണ് അറിഞ്ഞത്.ഒരു വൈകുന്നേരം പപ്പയെ ധിക്കരിച്ചു നീ അനന്തനോടൊപ്പം പടിയിറങ്ങിപ്പോയ വിവരം അദ്ദേഹം എന്നോട് പറഞ്ഞു.ആദ്യം കണ്ട ക്രൂരത അപ്പോഴുണ്ടായിരുന്നില്ല മുഖത്ത്.പകരം വാക്കുകളില്‍ നിറഞ്ഞത് തികഞ്ഞ നിസ്സംഗത ആയിരുന്നു.തെരുവിലെവിടെയോ ഒരു വാടക വീട്ടില്‍ നീ സഖാവിനോപ്പം ജീവിക്കുന്നത് ഞാനറിഞ്ഞു.മനസ്സില്‍ നിനക്ക് ഞാന്‍ മംഗളം നേര്‍ന്നു.

നിന്റെ ബംഗ്ലാവില്‍ നിന്ന് മടങ്ങുന്നവഴി ബസ്സ്‌ സ്റ്റാണ്ടില്‍ വെച്ചു ഞാന്‍ നമ്മുടെ ക്ലാസ്‌മേറ്റ്‌ രേഖ തോമസ്സിനെ കണ്ടു.നിന്റെ വിവാഹവാര്‍ത്ത ഞാന്‍ അറിയാന്‍ വൈകിയതില്‍ അവള്‍ അത്ഭുതം കൊണ്ട്.അനന്തുവിനു ജോലിയൊന്നും കിട്ടാത്തതും നിങ്ങളുടെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്നും രേഖയില്‍ നിന്നറിഞ്ഞപ്പോള്‍ എന്നിക്ക് ദുഃഖം തോന്നി.ടൌണില്‍ അനന്തുവിനു ജോലിയൊന്നും കിട്ടാത്തതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നിന്റെ പപ്പയാണെന്നും അവള്‍ പറഞ്ഞു.എന്തോ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിച്ചു.... നിങ്ങളറിയാതെ..

പിന്നെയും മാസങ്ങള്‍ അതോ വര്‍ഷങ്ങളോ ?
നിന്റെ സഹോദരന്‍ ടോം പറഞ്ഞാണറിഞ്ഞത് അനന്തു നാട് വിട്ടു പോയ വിവരം.തെരുവിലെ അഴുക്ക് ചാലിനടുത്തുള്ള ഒറ്റ മുറി വീട്ടില്‍ നീ കൈകുഞ്ഞുമായി തനിച്ചു താമസിക്കുന്നുവെന്നു.അവന്‍ കുറിച്ചു തന്ന മേല്‍വിലാസത്തില്‍ ഞാന്‍ നിനക്ക് കത്തുകള്‍ അയച്ചു.മറു കുറികള്‍ക്ക് വേണ്ടി കാത്തിരുന്നു.എല്ലാം വെറുതെ ...പിന്നെ നഗരത്തിലെ മുന്തിയ ബാര്‍ ഹോട്ടലുകളില്‍ സുന്ദരിയായ സൂസന്‍ ഫിലിപ്പ് ഗായികയായി എത്തിയ വിവരം ഞാനറിഞ്ഞു.നീ വീണ്ടും മിസ്‌ സൂസന്‍ ഫിലിപ്പ് എന്ന പേരില്‍ വിളിക്കപ്പെടുന്നതായും കേട്ടു.എനിക്കതിശയം തോന്നി.കോളേജ് ഹോസ്റ്റലിലെ ചാപ്പെളില്‍ ക്രൂശിത രൂപത്തിനു മുന്നില്‍ കൈ കൂപ്പി പ്രര്ത്ഥിക്കാറുള്ള സൂസന്‍ ഫിലിപ്പ്..കലാലയത്തില്‍ എല്ലാവരെയും പിന്തള്ളി പാട്ടിനും നൃത്തത്തിനും സമ്മാനങ്ങള്‍ വാരി
കൂട്ടാറുള്ളവള്‍............... നിന്റെ ആ രൂപങ്ങളായിരുന്നു എന്നും എന്റെ മനസ്സില്‍.... ..എന്റെ സൂസന്‍ നിശാസല്ക്കാര വേളകളില്‍ നേര്‍ത്ത വസ്ത്രമണിഞ്ഞു വൈദ്യുത വിളക്കുകളുടെ വെളിച്ച്ചത്തില്‍ പാടി ആടുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
വീണ്ടുമൊരു ദിനം ടൌണ്‍ഹാളില്‍ ചിത്ര പ്രദര്ശനം കാണുന്നതിനിടയില്‍ ഫാ ജെയിംസിനെ കാണാനിടയായി.അനന്തുവിനു സംഭവിച്ച മാറ്റങ്ങളെ ക്കുറിച്ചു ഫാദര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്.ജോലിക്ക് വേണ്ടി അനന്തു ഒരുപാടലഞ്ഞതും ഫാദര്‍ ശരിയാക്കി കൊടുത്ത ഒരു ജോലി മാനേജ്മെന്റിന്റെ ഇടപെടല്‍ മൂലം നഷ്ടമായതും പിന്നെ ജീവിക്കാന്‍ വേണ്ടി അനന്തു ഒരു തെരുവ് ഗുണ്ട ആയതുമറിഞ്ഞു ഞാന്‍ അമ്പരന്നു.അര്‍ദ്ത രാത്രിയില്‍ മദ്യത്തിന്റെ ലഹരിയില്‍ മദോന്മത്തനായി ആരോടോ വാക്കേറ്റമുണ്ടായി അയാളെ വെട്ടി പരുക്കെല്പ്പിച്ച്ചു നാട് വിട്ടതും എല്ലാം എനിക്ക് അവിസ്വസനെയമായി തോന്നി.അനന്തു വിന്റെ തിരോധാനത്തിനു ശേഷം സൂസന്‍ കുഞ്ഞുമായി പള്ളിയില്‍ വന്നതും കുര്‍ബാന കൈ കൊണ്ടതും കുമ്പസാരിച്ചു പിരിഞ്ഞതുമെല്ലാം ഫാദര്‍ പറഞ്ഞു.പിന്നീടൊരിക്കലും കുര്‍ബാന കൈകൊള്ളാന്‍ നീ പള്ളിയില്‍ വന്നിട്ടില്ലയെന്നും.

ഇതിനോക്കെയിടയില്‍ ഞാനും സൂസനെ മറന്നു.എനിക്കുമുണ്ടായിരുന്നല്ലോ പ്രശ്നങ്ങള്‍.?ഒരു പക്ഷെ അവളുടെയാത്ര തീവ്രത യില്ലയിരുന്നെന്കിലും ദുഖങ്ങളുടെയും വേദനകളുടെയും നടുവിലായിരുന്നു ഞാനും.പത്ര സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബ പ്രാരാബ്ധങ്ങള്‍ക്ക് നിവൃത്തി കാണാന്‍ കഴിയാതെ ജയന്ത്‌ മണലാരണ്യത്തില്‍ ജോലി തേടി പ്പോയത് തന്നെ വല്ലാതെ തളര്‍ത്തി.കണ്ണീരിന്റെ ഉപ്പ് രസവും കിനാക്കളുടെ മാധുര്യവും കുത്തി നിറച്ചെഴുതിയ കത്തുകളിലൂടെ മാത്രം തങ്ങളുടെ പ്രണയം പടര്‍ന്നു പന്തലിച്ചു.അറബി നാട്ടില്‍ സ്വര്‍ണം കൊയ്യുന്ന തിരക്കിനിടയില്‍ ജയന്ത്ന്‍റെ കത്തുകള്‍ക്കിടയിലുള്ള അകലം തന്നെ വര്‍ധിച്ചു.തന്നെ മനപ്പൂര്‍വ്വം അകറ്റുകയാണ് ജയന്തെന്നു ചിലപ്പോലെല്ലാം തോന്നി.വയസ്സാകുന്ന മനസ്സിന് പ്രണയം എന്ന വികാരം അപരിചിതമാനെന്നു കരുതി.പക്ഷെ ഇപ്പോഴും താന്‍ ജയന്തിനു വേണ്ടി കാത്തിരിക്കുന്നു എന്നതാണ് സത്യം.തന്റെ നോവുന്ന കാത്തിരിപ്പിനിടയില്‍ സൂസനെ മറന്നേ പോയി.

ഈയിടെ അവിചാരിതമായി നഗരത്തിലെ തിരക്കിനിടയില്‍ സൂസനെ മുഖാമുഖം കണ്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അത്രമാത്രം മാറിപ്പോയിരുന്നു.ശരീരവടിവുകള്‍ വ്യക്തമാക്കുന്ന ച്ചുരിധാരില്‍ അവള്‍ അതീവ സുന്ദരിയാണെന്ന് തോന്നി.തോളറ്റം മുറിച്ച മുടി കാറ്റില്‍ പാറിപ്പറന്നു.ചുവപ്പ് മാഞ്ഞ ചുണ്ടില്‍ അവള്‍ കടും ചുവപ്പില്‍ ലിപ്സ്ടിക് പുരട്ടിയിരുന്നു.കാവില്‍ ത്തടങ്ങളില്‍ രൂഷിന്റെ തിളക്കം.പ്രായം മറയ്ക്കാന്‍ അവള്‍ വല്ലാതെ പാടുപെടുന്നുണ്ടെന്നു തോന്നി.എന്നിട്ടും അവളുടെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ട് പോയതും കണ്‍ തടങ്ങളില്‍ കറുപ്പ് പടര്‍ന്നതും, ഞാന്‍ കണ്ടു.എനിക്കവളോട് സഹതാപമാണ് തോന്നിയത്.തിരക്കില്‍ നിന്നകന്നു ടൌണിലെ ഗാന്ധി പ്രതിമയ്ക്ക് ചുവട്ടിലിരുന്ന് ഞങ്ങളൊരു പാട് നേരം സംസാരിച്ചു.വര്‍ഷങ്ങളുടെ വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു ഞങ്ങള്‍ക്ക്.ഇടയ്ക്കു പലപ്പോളും അവള്‍ കരഞ്ഞു.ഞാനവളെ തടഞ്ഞില്ല.ഏറെ നാളുകളായി അവള്‍ കരയാറില്ലായിരുന്നല്ലോ !!! .അതോ അവള്‍ കരയാന്‍ മറന്നു പോയതോ ? നഗരത്തിലെ ഡേ കെയര്‍ സെന്ററില്‍ അന്തിവരെ മയങ്ങുന്ന അവളുടെ കുഞ്ഞിനെ ക്കുറിച്ചു പറഞ്ഞു പിന്നെയും അവള്‍ കരഞ്ഞു.സ്വന്തം രക്ഷ തേടി പ്പോയ അനന്തുവിനെയും തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ പപ്പയും അവള്‍ കുറ്റപ്പെടുത്തിയില്ല.സ്വന്തം വിധിയെപ്പോലും പഴിച്ച്ചില്ല.എല്ലാം കര്‍ത്താവിന്റെ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞു.എനിക്ക് മുന്നില്‍ സൂസന്‍ ഒരു ഉത്തമസ്ത്രീയായി വളര്‍ന്നു വലുതാകുന്നപോലെ തോന്നി.ത്രേതായുഗത്തിലെ സീതയും ദ്വാപര യുഗത്തിലെ രാധയും ചാരിത്ര്യ വാതിയായ ശീലാവതിയും എല്ലാം ഇവള്‍ തന്നെയല്ലേ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.ശ്രീ യേശുവിന്റെ പാദങ്ങള്‍ കന്നീരാല്‍ കഴുകി കൂന്തലാല്‍ തുടച്ചു സ്വര്‍ഗം പൂകിയ മഗ്ദലന മേരിയും ഇവള്‍ തന്നെയല്ലേ ? ഞാനവളെ ആദരവോടെ ഉറ്റു നോക്കി.പടിഞ്ഞാറു സന്ധ്യ ചുവക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തിടുക്കത്തോടെ പിടഞ്ഞു എഴുനേറ്റു. സൂസന്റെ ജോലി സമയം തുടങ്ങുന്നു എന്ന തിരിച്ചറിവ് എന്നെ നിര്വികാരയാക്കി.നനഞ്ഞ കണ്ണുകള്‍ അമര്‍ത്തി തുടച്ചു വാനിറ്റി ബാഗിലെ കണ്ണാടിയില്‍ തന്റെ സൌന്ദര്യം നോക്കി അവള്‍ തൃപ്തിപ്പെട്ടു.പിന്നെ സന്തോഷവതിയായി തനിക്ക് നേരെ കൈകള്‍ വീശി.തിരക്കില്‍ അവളൊരു പൊട്ടുപോലെ അലിഞ്ഞു.
ഏറെ നാളുകള്‍ക്കു ശേഷം താന്‍ ആ രാത്രി ജയന്തിനു സൂസനെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത എഴുതി തപാലില്‍ ഇടാന്‍ തയ്യാറാക്കി വെച്ചു.സൂസന്‍ ജയന്തിനും ചിരപരിചിതയായിരുന്നു , ഒരിക്കല്‍ പോലും നേരില്‍ കണ്ടിരുന്നില്ലെന്കിലും..

ദിനങ്ങള്‍ക്ക് ശേഷം ഒരു പുലര്‍ച്ചെ ഞെട്ടി ഉണര്‍ന്നു.ചുവരിലെ ക്ലോക്കിലെ നീണ്ട മണിയൊച്ചയോ പുറത്തു കാളിംഗ് ബെല്ലില്‍ ആരോ ഏറെനേരമായി വിരല്‍ അമര്‍ത്തി വെച്ച ശബ്ധാമോ , ഏതാണ് തന്നെ ഉണര്‍ത്തിയതെന്നറിയില്ല ???.വാതില്‍ തുറന്നപ്പോള്‍ കൈയ്യില്‍ ചിരിക്കുന്ന കുഞ്ഞുമായി സൂസന്‍ .......കൈ നീട്ടിയപ്പോള്‍ ചാടി വീണു തോളിലേക്ക് ചാഞ്ഞ കുഞ്ഞിനെ താഴെ വെക്കാനെ തോന്നിയില്ല.കൈയ്യില്‍ വെച്ചു കൊണ്ടാണ് സൂസന് ഒരു കപ്പു കാപ്പി ഉണ്ടാക്കി കൊടുത്തത്.പിന്നീട് യാത്ര പറയാന്‍ നേരം കുഞ്ഞിനെ രണ്ടു ദിവസത്തേക്ക് തന്നെ എല്പ്പിക്കുകയാനെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.എത്ര പെട്ടെന്നാണ് തന്റെയുള്ളില്‍ ഒരു ചെമ്പനീര്‍പൂവു പോലെ മാതൃത്വം വിരിഞ്ഞത് !!!! രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൂസനെ കാണാതിരുന്നപ്പോള്‍ ഉത്കണ്ട തോന്നിയില്ല.അവനെ ലാളിക്കുമ്പോള്‍ ജയന്തിന്റെ മുഖമായിരുന്നു മനസ്സില്‍.പ്രണയത്തിന്റെ ലഹരി പിടിച്ച നാളുകളില്‍ ജയന്ത് കാതില്‍ മന്ത്രിച്ച കിന്നാരങ്ങള്‍ ഓര്മ വരുമായിരുന്നു.പലപ്പോഴും ഫെബിന്‍ തങ്ങളുടെ കുഞ്ഞാണെന്ന ഒരു തോന്നല്‍ പോലും മനസ്സില്‍ ഉണ്ടായി.സൂസന്‍ തിരികെ വരുമ്പോള്‍ അവനെ കൊടുക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് രാത്രികളില്‍ ആരും കാണാതെ കരഞ്ഞു.പക്ഷെ സൂസന്‍.... നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഈ മരണവാര്‍ത്ത പക്ഷെ തീരെ പ്രതീക്ഷിച്ചതല്ല.ഇപ്പോള്‍ പുറപ്പെട്ടാല്‍ എന്നെക്കാത്ത് സൂസന്റെ മൃതദേഹം പോലും കാണില്ല.മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.ആര്‍ക്കു കാണാന്‍ വേണ്ടി അവളെ സൂക്ഷിച്ചു വെയ്ക്കണം ?അവളെ എവിടെ അടക്കിക്കാണും ? ഇടവകപ്പള്ളിയിലെ സെമിത്തെരിയിലോ അതോ നഗരത്തിലെ പൊതു സ്മസാനത്തിലോ ?സൂസന്‍ ...നീയെന്തേ ഇത്രമാത്രം എന്നില്‍ നിന്നോളിച്ച്ചു വെച്ചു?എനിക്കിത് താങ്ങാനാകുന്നില്ലല്ലോ കുട്ടി ....

അകത്തെ മുറിയില്‍ ഫെബിന്‍ ഉറക്കമുണര്‍ന്നു കരഞ്ഞുവോ ? ഇല്ല..അവന്‍ കിടക്കവിരി മൂത്രമൊഴിച്ചു നനച്ച്ചിട്ടു കള്ളച്ചിരിയോടെ എന്നെ നോക്കിക്കിടക്കുന്നു.സൂസന്‍.. നിന്നെക്കുറിച്ചു ഞാനെന്താണ് അവനോടു പറയേണ്ടത്? അവന്‍ കൈകള്‍ ഇളക്കി എന്നെയും കളിക്കാന്‍ ക്ഷണിക്കുകയാണ് ..ഓമനത്തം തുളുമ്പുന്ന അവന്റെ മുഖത്ത് ചുണ്ടുകള്‍ അമര്ന്നപ്പോള്‍ സൂസന്‍ എനിക്ക് നിന്നോട് നന്ദി പറയാതെ വയ്യ.ആരുമില്ലാത്ത ശാരികക്ക് നീ നല്കിയിട്ടു പോയ സമ്മാനം അതിവിശിഷ്ടം തന്നെ.യാത്ര പറയാതെ പോയെങ്കിലും നിന്നോടെനിക്ക് പിണക്കമില്ല.ശാരികയ്ക്ക് നിന്നോട് പിണങ്ങാനാവില്ലല്ലോ സൂസന്‍...... ഈ ഏകാന്തതയില്‍ ശാരിക ഇനി തനിച്ച്ചല്ലല്ലോ ? അരികില്‍ നിന്റെ കുഞ്ഞിന്‍റെ കാല്‍ത്തളകളുടെ കിലുക്കം എന്നെയും അമ്മയാക്കുന്നു.സൂസന്‍ ഒരു പാടൊരുപാട് നന്ദി..

Saturday 14 July 2012

ഇറപ്പുഴക്കടവിലെയ്ക്ക് ..........


                                                  വീണ്ടുമൊരു അവധിക്കാലം കടന്നു വരുന്നു..കുട്ടികള്‍ക്കൊക്കെ ഇനി ഏതാണ്ട് നാല്‍പ്പതു ദിവസത്തോളം  പാഠപുസ്തകങ്ങളോട് വിടപറഞ്ഞു ആര്‍ത്തുല്ലസിച്ചു നടക്കാം...വര്‍ഷങ്ങള്‍ക്കു മുന്‍പേ പിന്നിലുപേക്ഷിച്ചുവന്ന ആ കടവിലെക്കൊരു തിരിച്ചുപോക്ക് വളരെക്കാലമായിട്ടു ആഗ്രഹിക്കുന്നതാണ്...അങ്ങിനെ ഈ അവധിക്കാലത്ത് അത് സത്യമാകുന്നു...ഇനി എന്റെ സ്വന്തം ഇറപ്പുഴക്കടവിലേക്ക്...


പണ്ടുണ്ടായിരുന്ന ഊന്നു വള്ളവും പിന്നീട് വന്ന യമഹ ഘടിപ്പിച്ച വള്ളവും ഇന്നില്ല പകരം ഈ ജങ്കാറും പിന്നെ താഴെക്കാണുന്ന  ബോട്ടും ആണുള്ളത്....







സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ ദ്വീപിലേക്ക് കടക്കാനുള്ള ജന്കാറിന്റെ സമയ വിവരം




ഈ കാണുന്നത് എറണാകുളം ജില്ലയുടെ ഭാഗമാണ്.... ദ്വീപു നിവാസികളുടെ പഠനവും ഷോപ്പിങ്ങും എല്ലാം അവിടെയാണ്..






അങ്ങേക്കരയില്‍ക്കാണ്ന്നത് ആലപ്പുഴ ജില്ല....ഈ കരയില്‍ നിന്നായിരുന്നു ദ്വീപിലേക്ക് കടന്നത്...





ഇക്കാണ്‌ുന്നത്  ദ്വീപിന്റെ തെക്കേക്കരയാണ് .കോട്ടയം ജില്ല...ഇപ്പൊ പുതിയ റിസോര്‍ട്ടുകളും മറ്റും വന്നിട്ടുണ്ട്...





ദ്വീപിലെ കടവ് അഥവാ ബോട്ട് ജെട്ടി  ....ഞങ്ങള്‍ സഞ്ചരിച്ച ജങ്കാര്‍ കടവിലേക്ക് അടുക്കാറായി..




ശ്രീകൃഷ്ണ ക്ഷേത്രം.....കുളിച്ചു തൊഴുതു വലംവെച്ച ഒത്തിരി പ്രഭാതങ്ങളും പ്രദോഷങ്ങളും..




ക്ഷേത്രക്കുളം...



പ്രധാന ജങ്ക്ഷന്‍.............
നാടന്‍ ഭാഷയില്‍ കവല എന്ന് പറയും....ഇതിനടുത്താണ് എന്റെ സ്കൂള്‍...


 പഠിച്ചിരുന്ന കാലത്ത് ഈ ചെമ്മണ്‍ ‍വഴികളിലൂടെയാണ് ഞാനും എന്റെ  ബാല്യകാലസുഹൃത്തും  സ്കൂളിലെയ്ക്ക് ഓടിക്കൊണ്ടിരുന്നത്....



നെല്‍കൃഷി നടത്തിയിരുന്ന പാടം...ഇപ്പൊ ഈ നിലയിലാണ്...നെല്‍കൃഷിയുടെ ഇടവേളകളില്‍ പയറും ചീരയും വെള്ളരിയും ഇവിടെ വിളഞ്ഞിരുന്നു..ഓണക്കാലത്ത് കാക്ക പ്പൂവും തുമ്പ പ്പൂവും മുക്കുറ്റിയും എല്ലാം സമൃദ്ധം...


എന്റെ ബാല്യം ഇവിടെയായിരുന്നു..... ജാനാല തുറന്നിട്ട്‌ ഇളം കാറ്റേറ്റ്‌ ആദ്യമായി മനസ്സില്‍ തോന്നിയിരുന്നത് കുത്തി കുറിച്ച് തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.


പണ്ടൊക്കെ വൈകുന്നേരങ്ങളിലെ കുളി ഈ കുളത്തിലായിരുന്നു.... മുങ്ങാം കുഴിയിട്ടു ചാടി തിമിര്‍ത്ത്തതും ഇതിലായിരുന്നു..


ഈ മരങ്ങളൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാണല്ലോ.....


ഇനി കുറച്ചു തൊടിയിലെ കാഴ്ചകള്‍ ആകട്ടെ.....










ചെന്തെങ്ങ്.....




മുറ്റത്തെ മണ്ണ് കണ്ടപ്പോള്‍ കുഞ്ഞുമോന് മണ്ണപ്പം ഉണ്ടാക്കാന്‍ മോഹം..



രാത്രികളില്‍ മാത്രം പൂക്കുന്ന പനിനീര്‍ ചെമ്പകം...



ഒരു കുടന്ന തെച്ചി പ്പൂ.....











നന്ദ്യാര്‍ വട്ടം.....ഗ്രാമത്തിന്റെ വിശുദ്ധി...



 

Friday 29 June 2012

നെടുമംഗല്യം

ഒരു പഴയ കഥ .....



            വര്‍ഷങ്ങള്‍ക്കു ശേഷം തറവാടിന്റെ പടിപ്പുര കടന്നപ്പോള്‍ മനസ്സ് വിറച്ചു.എന്തോ ഒന്ന് കാലുകളെ പിന്നാക്കം വലിക്കുന്നതായി തോന്നി.ജിജോയും അപ്പുവും വളരെ സന്തോഷത്തിലായിരുന്നു.കാറില്‍ നിന്നിറങ്ങിയപ്പോഴേ അപ്പു വയല്‍ വരമ്പത്ത് കൂടി മുന്നോട്ടോടി.ജിജോ അവനെക്കാള്‍ ഉത്സാഹത്തില്‍ പിന്നാലെയും.താനെത്തുന്നതിനു മുന്നേ പടിപ്പുര കടന്നു അവര്‍ എങ്ങോട്ടാണ് ഓടി മറഞ്ഞത് ? കുളക്കടവിലോ തെച്ചിക്കാവിനടുത്തോ ആവണം..എല്ലാം താന്‍ പറഞ്ഞ അറിവേ ജിജോക്കുള്ളൂ.തറവാട്ടില്‍ പോകാന്‍ ജിജോക്കായിരുന്നു താല്പര്യം കൂടുതല്‍.പപ്പയില്‍ നിന്ന് ഓരോ വിശേഷങ്ങള്‍ അറിഞ്ഞപ്പോള്‍ വെകെഷന് നാട്ടില്‍ പോകാന്‍ അപ്പുവും ശാട്യം പിടിച്ചു.12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തറവാടിന്റെ മുറ്റത്ത്.ഒന്നിനും മാറ്റം വന്നിട്ടില്ല.എല്ലാം അത് പോലെ തന്നെ.തുളസിത്തറ ഇടിഞ്ഞു വീഴാറായിരിക്കുന്നു.വര്‍ഷങ്ങളുടെ പഴക്കമുള്ള തുളസിത്തറ.മുറ്റത്തെ ചൊരി മണലില്‍ നാല് മണിപ്പൂക്കളും കാശി ത്തുംബയും പൂത്തുലഞ്ഞു നില്‍ക്കുന്നു.4 O’ Clock  ന് പൂക്കുന്ന ചെടി കാണാന്‍ ആകാംഷയോടെ കാത്തിരുന്ന അപ്പു എവിടെ ? കണ്ടു കാണുമോ എന്തോ ? ബഹളം കേട്ടാവണം അകത്തെ മുറിയില്‍ നിന്ന് അമ്മയും മുത്തശ്ശിയും ഇറങ്ങി വന്നു.
“യാമിനീ......”
മുത്തശ്ശി ഓടി വന്നു കൈ പിടിച്ചു.ഉമ്മറപ്പടിയില്‍ നിന്ന് വിശ്വസിക്കാനാവാത്ത പോലെ അമ്മ നിറകണ്ണുകളോടെ ഉറ്റു നോക്കി.
“തനിച്ച്ചേയുള്ളൂ നീ ..?”
ഭര്‍ത്താവിനെയും മോനെയും തിരഞ്ഞു മുത്തശ്ശിയുടെ കണ്ണുകള്‍ ഉഴറി..ഞൊടിയിടയില്‍ പിന്നിലൂടെ പതുങ്ങി വന്നു ജിജോയും മോനും മുത്തശ്ശിയെ പേടിപ്പിച്ചു.അപ്പൂനെ വാരിയെടുത്തു നെഞ്ചോടമര്‍ത്തി ജിജോയുടെ മൂര്‍ധാവില്‍ ഉമ്മ വെച്ചു.
“മോള് വരൂ....”
ചുമലില്‍ നിന്ന് ബാഗ്‌ വാങ്ങി അമ്മ വിളിച്ചു. മുത്തശ്ശിക്കൊപ്പം തൊടിയില്‍ ചുറ്റിക്കറങ്ങാനായി ജിജോയും മോനും ഇറങ്ങി..മണ്‍കൂജയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി..പിന്നില്‍ അമ്മ വിളിച്ചു...
“യാമിനീ ..എന്തെ കുട്ടീ ഒന്നറിയിക്കാതെ വന്നത് ?”
മറുപടിയൊന്നും പറഞ്ഞില്ല.കോലായില്‍ കാല്‍ നീട്ടിയിരുന്നു സാരി തലപ്പെടുത്തു വീശി.
“മീനമാസമായത് കൊണ്ടാണ് വല്ലാത്ത ചൂട്.”
പിന്നില്‍ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
“നീയിരിക്ക് ..ഞാനല്‍പ്പം ചായ ഇടട്ടെ,”
അമ്മ പിന്‍തിരിഞ്ഞത് നന്നായി.ഓര്‍മ്മകള്‍ ഒരുപാട് പിന്നാമ്പുറത്ത് നിന്നും ഓടി എത്തുന്നു.
ആണുങ്ങള്‍ വാഴാത്ത തറവാട്...മംഗലത്ത് തറവാട്.തറവാട്ടിലെ പെണ്‍ സന്തതികല്‍ക്കൊന്നും നെടുമംഗല്യം വിധിച്ചിട്ടില്ല.18  ലെ വിധവ ആകേണ്ടി വന്ന മുത്തശ്ശി.. മുത്തശ്ശിക്ക് ഒരേയൊരു മകള്‍.......രത്ന ..തന്റെ അമ്മ......ഗ്രാമത്തില്‍ പട്ടണത്തില്‍ നിന്നും സ്ഥലം മാറി വന്ന സ്കൂള്‍ മാഷ്‌.....,,,,..  രാഘവ മേനോന്‍.............,,,, തന്റെടി,,,,,, ആദര്‍ശവാന്‍..,,,,ജാതക ദോഷം ഉള്ള പെണ്ണിന് പുടവ കൊടുക്കാന്‍ നെഞ്ഞുറപ്പോടെ തറവാട്ടില്‍ വന്നു.പലരും പറഞ്ഞു പിന്‍മാറ്റാന്‍ നോക്കി.മാഷ്‌ വഴങ്ങിയില്ല.വാഴകൂമ്പ്‌ പോലെ മനോഹരിയായ രതനയെ മാഷിനു ജീവനായിരുന്നു.ആര്ഭാടമില്ലാതെ നടന്ന പുടമുറിക്കല്യാണ.ഒരു വര്‍ഷത്തിനു ശേഷം ജാതക ദോഷവുമായി തന്റെ ജനനം.പാപവും കൊണ്ട് ജനിച്ച പെണ്ണായിട്ടും അച്ഛന്‍ തന്നെ താഴത്തും തലയിലും വെയ്ക്കതെയാണ്  വളര്ത്തിയത്.ഏറെ നാള്‍ ലാളന അനുഭവിക്കാനയില്ല.ഒന്നാം പിറന്നാളിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിഷം തീണ്ടി അച്ഛന്‍ മരിച്ചു.സന്ധ്യക്ക് അമ്പലപ്പറംബില്‍ പതിവുള്ള സുഹൃത് സംഗമത്തിനു ശേഷം ചൂട്ടു കട്റ്റയുടെ വെളിച്ചത്തില്‍ പാടം ഇറങ്ങി വന്ന അച്ഛനെ പടിപ്പുര കടന്നു കഴിഞ്ഞേ പിന്നെയാണ് വിഷം തീണ്ടിയത്.വൈദ്യന്‍ വരുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു.അന്ന് അമ്മക്ക് 20  വയസ്സ്.മുത്തശ്ശിയുടെ കാര്യപ്രാപ്തി കൊണ്ട് മാത്രം കുടുംബം പുലര്‍ന്നു..താന്‍ പഠിച്ചു.ഒന്നാം ക്ലാസ്സോടെ പരീക്ഷ പാസായി.എം എ കഴിഞ്ഞപ്പോള്‍ നഗരത്തിലെ ദേശസാല്കൃത ബാങ്കില്‍ കിട്ടിയ ജോലി അനുഗ്രഹമായി , എല്ലാ അര്‍ത്ഥത്തിലും..നഗരത്തില്‍ സഹപ്രവര്‍ത്തകയായ ട്രീസ തോമസിന്റെ പേയിംഗ് ഗസ്റ്റ്‌ ആയി താമസം.35  വയസ്സില്‍ വിധവ ആകേണ്ടി വന്ന ഒരു ഹതഭാഗ്യ ആയിരുന്നു അവര്‍.ഒരു കാര്‍ അപകടത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ടു..നഗരത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.സഹായത്തിനു അടുക്കളക്കാരി മാത്രം.തന്റെ സാമീപ്യം അവര്‍ക്കൊരു ചൈതന്യം നല്‍കി.ട്രീസന്റിക്ക് താന്‍ ഒരു മകളെ പോലെ ആയിരുന്നു.മാസങ്ങള്‍ക്ക് ശേഷമാണ് ജിജോ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.ട്രീസന്റിയുടെ വകയിലൊരു ആങ്ങളയുടെ മകനായിരുന്നു ജിജോ.ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ ജിജോക്ക് ആന്റിയെ വല്യ കാര്യമായിരുന്നു.ആന്റിക്കും അങ്ങിനെ തന്നെ.എക്സ്പോര്‍ട്ടിംഗ്ഗ് ബിസിനസ് കാരനായ ഫെര്‍ണന്ദാസ്‌ പൂന്തോപ്പിലിന്റെ ഏക മകന്‍.കോടീശ്വരന്‍.വിദേശത്തു നിന്ന് പഠനം കഴിഞ്ഞു വന്ന വിദഗ്ദ്ധനായ ഒരു ആര്കിറെച്റ്റ്‌.ആന്റിയുടെ വീട്ടിലെ അവിചാരിതമായ ഒരു സന്ദര്സനത്തിനിടയിലാണ് തന്നെ കണ്ടത്.പിന്നീട് ആഴ്ച്ച തോറും റോസ് വില്ലയിലെക്കുള്ള സന്ദര്സനങ്ങള്‍ പതിവായപോല്‍ ആന്റിക്ക് സംശയം തോന്നി വിളിച്ചു ചോദിച്പ്പോള്‍ തന്റേടത്തോടെ പറഞ്ഞത്രേ...യാമിനിയെ മാരി ചെയ്‌താല്‍ കൊള്ളാമെന്നു..ആന്റി തന്നോട് മനസ്സറിയാന്‍ ചോദിച്ചപ്പോള്‍ താന്‍ കരയുകയാണ് ചെയ്തത്.തറവാടിന്റെ ശാപത്തെ ക്കുറിച്ചു പറഞ്ഞു..നെടുമങ്ങല്യം കിട്ടാതെ പോയ തലമുറകളെ ക്കുറിച്ചു പറഞ്ഞു.മംഗല്യഭാഗ്യം വിധിച്ചിട്ടില്ലാത്ത തന്റെ ജാതകത്തെ ക്കുറിച്ചു പറഞ്ഞു.ജിജോ ഒന്നിനും വഴങ്ങിയില്ല ഒക്കെ തമാശയായിട്ടെടുത്തു.കൈകള്‍ നീട്ടിപ്പറഞ്ഞു ഈ വിരല്‍ത്തുമ്പില്‍ മുറുക്കെ പിടിച്ചോളൂ എന്ന്.തറവാട്ടില്‍ വിവരം അറിയിച്ചപ്പോള്‍ ഭൂകമ്പം ആയിരുന്നു..ശത്രുക്കളായി നിന്ന കാരണവന്മാരെല്ലാം ന്യായവാദങ്ങള്മായി രംഗത്ത് വന്നു.മൂക്കത്ത് വിരല്‍ വച്ചു....മുത്തശ്ശിയും അമ്മയും കരഞ്ഞു.സര്‍പ്പക്കാവും മച്ചില്‍ ഭഗവതിയും ഉള്ള തറവാടാണ്..നസ്രാണി ചെക്കനെ കെട്ടി തറവാടിന്റെ പടി കയറരുതെന്ന് പലരും പറഞ്ഞു.തറവാടിന്റെ ശാപം കടന്നു വരാത്ത എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാന്‍ മുത്തശ്ശിയും അമ്മയും അനുഗ്രഹിച്ചു.ലളിതമായ ഒരു ചടങ്ങില്‍ വെച്ചു ജിജോ തന്നെ മോതിരമാണിയിച്ച്.മിന്നു കെട്ടി.വിവാഹ ശേഷം ഞങ്ങളോന്നിച്ച് പള്ളിയിലും ക്ഷേത്രത്തിലും പോയി.ട്രീസന്റി അതിഥികള്‍ക്ക് മധുരം വിളമ്പി ഞങ്ങള്‍ക്ക് റോസ് വില്ലയില്‍ മണിയാറ ഒരുക്കി. ശീതീകരിച്ച മുറിയില്‍ ജിജോയുടെ കൈകള്‍ക്കുള്ളില്‍ കിടന്നു തറവാടിനെക്കുറിച്ചു പറഞ്ഞു.മുത്തശ്ശി,അമ്മ ,തേച്ചിക്കാവ്,തുളസിത്തറ,ആമ്പല്‍ക്കുളം,മച്ചില്‍ഭഗവതി,പാടത്തിന്‍ കരയിലെ ശിവപാര്‍വതി ക്ഷേത്രം,വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു നേരം വെളുത്തത് അറിഞ്ഞില്ല.കാച്ചെന്നയും തുളസിക്കതിരും മണക്കുന്ന തന്റെ നീണ്ട മുടിയില്‍ ചുംബിച്ചു ജിജോ ഉറങ്ങി.ജിജോയുടെ കുട്ടിത്തവും കുസൃതുയും അനുഭവിച്ചു കൊതി മാറും മുന്‍പേ അപ്പു വന്നു.കുഞ്ഞുണ്ടായപ്പോള്‍ ട്രീസാന്റിയുടെ നിര്‍ബന്ധപ്രകാരം തറവാടില്‍ വിവരം അറിയിച്ചു.അപ്പൂനെ കാണാന്‍ അമ്മയോ മുത്തശ്ശിയോ ആരും വന്നില്ല.നാളുകള്‍ക്കു ശേഷം ക്ഷേത്ര പറബിനടുത്തു താമസിക്കുന്ന ലക്ഷ്മിയംമയുടെ മകള്‍ വന്നൊരു കുറിപ്പ് തന്നു.കുഞ്ഞിനു പത്തു വയസ്സ് കഴിഞ്ഞാല്‍ സര്‍പ്പം പാട്ടും പൂജയും നടത്താന്‍ തറവാട്ടില്‍ വരണമെന്ന് പറഞ്ഞു.അപ്പൂനു പത്തു വയസ്സാകാന്‍ ജിജോ കാത്തിരിക്കുകയായിരുന്നു.കഴിഞ്ഞ വെകേഷന് മണാലിയില്‍ പോയപ്പോളാണ് അപ്പൂനോട് ഒറ്റപ്പാലത്തെ തറവാടിനെ ക്കുറിച്ചു ജിജോ പറഞ്ഞത്.അടുത്ത വകേഷന്‍ വരാന്‍ അപ്പുവും കാത്തിരിക്കുകയായിരുന്നു.മാങ്ങയും ചാമ്ബയും പേരക്കയും തിന്നു തൊടിയില്‍ ഓടിച്ചാടി നടക്കാന്‍ അപ്പൂനു ഒരു മാസക്കാലം.നെടുമംഗല്യത്തിനു പ്രാര്‍ത്ഥിക്കാന്‍, സര്‍പ്പം പാടും പൂജയും നടത്താന്‍ തനിക്കൊരു ഒരാഴ്ച.ഉമ്മറത്തെ ഊഞ്ഞാല്‍ കട്ടിലില്‍ ഇരുന്നു മുത്തശ്ശിയുടെ താംബൂലം ചവച്ചു കാരണവര്‍ ചമയാന്‍ ജിജോക്കും ഒരാഴ്ച.അപ്പു ഒരു മാസക്കാലം ഒറ്റപ്പാലത്ത് കഴിയാന്‍ വേണ്ടി ഗ്രാന്‍ഡ്‌ പായോടും ഗ്രാന്‍ഡ്‌ മായോടും അനുവാദം ചോദിച്ചിട്ടാണ് പോന്നത്.മുത്തശ്ശിക്ക് തീരെ വയ്യാതായിരിക്കുന്നു.മോനെയും ജിജോയും കണ്ട സന്തോഷത്തിലാണ് ഓടി നടക്കുന്നത്.
“യാമിനീ....”
ചിന്തയില്‍ നിന്നുണര്‍ന്നു..അപ്പുറത്ത് ജിജോ വിളിക്കുന്നു.ഉമ്മറത്ത് ചെന്നപ്പോള്‍ രണ്ടാളും റെഡി ആയിരിക്കുന്നു.ദീപാരാധന തൊഴാന്‍ പോകാന്‍.ജിജോ കസവ് കരയുള്ള വേഷ്ടി ഉടുത്തു നേര്യതു പുതച്ചിരിക്കുന്നു.അസ്സല്‍ ഒരു മേനോന്‍ തന്നെ.കണ്ണിലെക്കുറ്റ് നോക്കി.എങ്ങിനെയുണ്ട് എന്ന ഭാവം.
അപ്പു കാതില്‍ മന്ത്രിച്ചു..
“മമ്മാ....... ലുക്ക്‌... പപ്പാ ഈസ്‌ സൊ സ്മാര്‍ട്ട് നൌ..”
ശരിയാണ് .ജിജോക്ക് നന്നായി ഇണങ്ങുന്നു ഈ വേഷം.കണ്ണിമക്കാതെ നോക്കി.തലയില്‍ അങ്ങിങ്ങ് നരകള്‍ കണ്ടു തുടങ്ങിയെങ്കിലും ഇപ്പോഴും അതെ കുസൃതി തന്നെ കണ്ണുകളില്‍.
“ഇന്ന് മുത്തസ്സിക്കൊപ്പം പപ്പയും മോനും തന്നെ പോകൂ...മമ്മ ഇതെവരെ കുളിച്ചിട്ടില്ല..”
ഒപ്പം വരാന്‍ വാശി പിടിച്ച അപ്പൂനോട് പറഞ്ഞു.
അവര്‍ മുത്തശ്ശിക്കൊപ്പം പടിക്കെട്ടിറങ്ങുന്നതും നോക്കിയിരുന്നു.സോപ്പും തോര്‍ത്തുമെടുത്തു കുളക്കടവില്‍ എത്തിയപ്പോള്‍ ഒരു പേടി...അകാരണമായി ഒരു വിമ്മിഷ്ടം.സന്ധ്യക്ക് വിടെണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍.അമ്മയോട് ഒന്നും പറഞ്ഞില്ല.കുളി കഴിഞ്ഞു പൂജ മുറിയില്‍ കയറി പ്രാര്‍ത്ഥിച്ചു.മച്ചില്‍ വാഴുന്ന ഭാഗവതിയോടു നെടു മങ്ങല്യത്തിനായി അപേക്ഷിച്ചു.പൂജാ മുറിയില്‍ ചില്ലിട്ടു വെച്ച അച്ഛന്റെ ചിത്രത്തിനു മുന്നില്‍ കൂപ്പു കൈകളുമായി ഇരുന്നു.സമയം എത്ര കടന്നു പോയെന്നറിഞ്ഞില്ല.
“മമ്മാ ..കതകു തുറക്കൂ... മുത്തശ്ശിയമ്മ ചുട്ടപപ്പടം ഉണ്ടാക്കി.അപ്പൂനു വിശക്കുന്നു മമ്മാ.”
മോനാണ്.അവനു വിശപ്പു തുടങ്ങി ക്കഴിഞ്ഞു.ഇവരെപ്പോള്‍ തിരിച്ചെത്തി ? ഒന്നും അറിഞ്ഞില്ലല്ലോ ? വിളക്കിലെ തിരി താഴ്ത്തി കണ്ണ് തുടച്ചു എഴുനേറ്റു.കിടക്ക മുറിയില്‍ ജിജോ ശരറാന്തല്‍ ചില്ല് തുടക്കുന്നു.പിച്ചിപ്പൂ വിതറിയ കിടക്ക.വാഴയിലയില്‍ കൊരുത്തു വെച്ച പിച്ചിപ്പൂ പിന്നെയും ബാക്കി.ധൂപകുറ്റിയില്‍ ചന്ദനത്തിരികള്‍ സുഗന്ധം പരത്തി പുകയുന്നു.വാതില്‍പടി കടന്നപ്പോള്‍ പറഞ്ഞു.
“യാമിനീ....നോട് നൌ ഡിയര്‍...ഭക്ഷണം കഴിഞ്ഞു മുത്തശ്ശിയുടെ പെട്ടിയില്‍ നിന്ന് ഒരു കസവ് പുടവ ചുറ്റി വരൂ.”
കളിയാക്കി ചോദിച്ചു.
“ചെറുക്കന് എന്തിന്റെ കിറുക്കാ...”
ഊണ് കഴിഞ്ഞു അപ്പു മുത്തശ്ശിമാരോടൊപ്പം ഉറങ്ങാനായി ചാവടിയിലേക്ക് പോയി.രാജകുമാരന്റെയും രാജകുമാരിയുടെയും കഥ എത്ര കേട്ടാലും മതി വരില്ലവന്.കഥ പറയാന്‍ അമ്മയും മുത്തശ്ശിയും മല്‍സരമാണ്.ജിജോക്ക് കുടിക്കാന്‍ ചുക്ക് വെള്ളം നിറച്ച ഗ്ലാസ്സുമായി ചെന്നപ്പോള്‍ മനസ്സില്‍ ഓര്‍ത്തു.തറവാടിലെ ആദ്യ രാത്രി ഒരുക്കുകയാണ് ജിജോ.പാല്‍ ഗ്ലാസ്സിനു പകരം ചുക്ക് വെള്ളം കാണുമ്പോള്‍ ദേഷ്യം പിടിക്കുമോ ? മുറിയില്‍ ശരറാന്തല്‍ അരണ്ട വെളിച്ചം വിതറുന്നു.അരികില്‍ പിടിച്ചു നിര്‍ത്തി ജിജോ തലയില്‍ പിച്ചി പൂ മാല ചൂടി.പിന്നെ പതിയെ കാതില്‍ മന്ത്രിച്ചു.
“മച്ചിലെ ഭാഗവതിയോടും പാടത്തിന്‍ കരയിലെ അമ്പലത്തിലെ ശിവ പാര്‍വതിമാരോടും ഞാന്‍ മാപ്പ് ചോദിച്ചു.മംഗലത്തെ പെണ്ണിനെ ബലമായി പിടിച്ചു വേളി കഴിച്ചതിനു.ഇനി എന്താ പ്രയശചിത്തം ചെയ്യേണ്ടത്...”
ജിജോയുടെ നെഞ്ചില്‍ തല ചായ്ച്ചു താന്‍ പറഞ്ഞു.
“നാളെ തന്നെ നമുക്ക് സര്‍പ്പം പാട്ടും പൂജയും നടത്തണം.”
ജിജോ എന്റെ നെറുകയില്‍ ചുംബിച്ചു സമ്മതം മൂളി.തണുത്ത കാറ്റ് പാദം കടന്നു വന്നു ഞങ്ങളെ പൊതിഞ്ഞു.മച്ചിന്‍ മുകളിലെ ഭഗവതിയുടെ ചിലംബുകള്‍ അകത്തെവിടെയോ കിലുങ്ങി....

Tuesday 22 May 2012

വെളുത്തകുപ്പായക്കാര്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശ വാണി പ്രക്ഷേപണം ചെയ്ത കഥയുടെ ലിഖിത രൂപം...


                                                    ഒരു ദു : സ്വപ്നത്തില്‍ നിന്നാണ് അനുപമ പൊടുന്നനെ  ഉണര്‍ന്നത് .

                                                 വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച രണ്ടു മൂന്നു പേര്‍ തനിക്ക് നേരെ നടന്നടുക്കുന്നു.യാതൊരു മുഖ പരിച്ചയവുമില്ലാത്തവര്‍.പുലര്‍ച്ചെ ചെറുതായി പെയ്യുന്ന മഞ്ഞുണ്ടയിട്ടും അവള്‍ നന്നായി വിയര്‍ത്തു.ഒട്ടു നേരം കണ്ണടച്ചു  കൈകൂപ്പി പ്രാര്‍ത്ഥിച്ചു.  അസ്വസ്സ്തമായ മനസ്സിനെ സമാധാനിപ്പിയ്ക്കാന്‍ നന്നേ ബാറ്ധപ്പെട്ടു.ചുവരിലെ ക്ലോക്കില്‍ കിളികള്‍ ചിലയ്ക്കുന്നു.6 മണി..ഇന്നലെ താന്‍ ഒരുപാട് വൈകിയാണ് കിടന്നതെന്ന് അവള്‍ ഓര്‍മിച്ചു.ഉറങ്ങുന്നതിനു മുന്ബായി വായിച്ച വനിതാ കട്ടിലിനു കീഴെ കിടക്കുന്നു..കുനിഞ്ഞെടുത്തു മേശ പ്പുരത്തു വെച്ചു.തനിന്നലെ അവസാനം വായിച്ച ഹാഫിസ്‌ മുഹമ്മദിന്‍റെ ബഷീര്‍ ഒരനുസ്മരണ ക്കുറിപ്പ്, ആ പെജിപ്പോഴും മടങ്ങിയിരിയ്ക്കുന്നു.ഉവ്വ്..ഓര്മ വരുന്നു..മരിയ്ക്കുന്നതിനു മുന്‍പായി ബഷീറും ഇങ്ങിനെയൊരു സ്വപ്നം കണ്ടതായി ലേഖനത്തില്‍ പറയുന്നുണ്ട്..വെള്ളക്കുപ്പായവും കള സവുമാണിഞ്ഞുകപ്പലിറങ്ങി വന്ന  അധൃസ്യ രൂപങ്ങളെ കിനാവ്‌ കണ്ടു പുലര്‍ച്ചെ അദ്ദേഹം ഫാബിയോടു തന്റെ സ്വപ്നത്തിലെ വിരുന്നുകാര്‍ പോയോ എന്നന്വേഷിയ്ക്കുന്നുണ്ട്..വെറുതെയല്ല താനിങ്ങനെയൊരു സ്വപ്നം കണ്ടതെന്ന് അനുപമ മനസ്സിലോര്മിയ്ച്ചു.എന്നിട്ടും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍...എന്തോ ഒരു പന്തി കേടുള്ളത് പോലെ..മുഖം കഴുകി വന്നതിനു ശേഷവും വെറുതെ ഒരുഷാരില്ലാതെ അവളുടെ മനസ്സെവിടെയോക്കെയോ ഉടക്കി നിന്ന്..വെറുതെ കുറെ അനാവശ്യ ചിന്തകള്‍ അവളെ ശ്വാസം മുട്ടിച്ചു.സരോവരത്തിലെയ്ക്കൊന്നു വിളിച്ചാലോ...നന്ദൂ നോട് കുറച്ചു സംസാരിച്ചാല്‍ ഒരു പക്ഷെ ഒരാശ്വാസം കിട്ടിയേക്കും...നമ്പര്‍ ഡയല്‍ ചെയ്യുമ്പോഴും അവളുടെ മനസ്സെവിടെയോ ആയിരുന്നു..പിന്നെ അപ്പുറത്ത് നിന്നൊരു ശബ്ധത്തിനായി കാത്തിരുന്നപ്പോഴും അതെ അസ്വസ്ഥത...ലക്ഷ്മിയാന്റിയാണ് ഫോണ്‍ എടുത്തത്‌..

"ആന്റീ അനുവാണ്.നന്ദൂനോടൊരു കാര്യം പറയാനുണ്ടായിരുന്നു."

പതറിയ തന്റെ ശബ്ദം ആന്ടിയില്‍നിന്ന് മറച്ചു പിടിച്ചവല്‍ പറഞ്ഞു.

"അല്ല അനുമോള്‍ക്കെന്തു പറ്റി .. പനിയുണ്ടോ ? "

താന്‍ ഒളിച്ചു പിടിച്ചിട്ടും ആന്റിയത് മനസ്സിലാക്കിയല്ലോ എന്നവള്‍ ജാള്യതയോടെ ഓര്‍ത്തു..

"ഏയ്‌ ഒന്നുമില്ല നന്ദൂനെ വിളിക്കാന്ടീ
അവനിവിടില്ല മോളെ.വെളുപ്പിനെ ഇവിടുന്നിരങ്ങിയതല്ലേ.പതിവ് കസര്‍ത്തിനുഒടാനോ നടക്കാനോഎന്താനെന്നര്‍ക്കറിയാം.നീയെന്താ മറന്നു പോയോ ?ആട്ടെ ,എന്താ ഇത്ര അത്യാവശ്യം ? ആന്റി കൂടിയരിയട്ടെ ? ങ്ങാ..അനുക്കുട്ടി കോളേജ് കഴിഞ്ഞു ഇത് വഴി വാ..ആന്റി ചക്ക പ്രഥമന്‍ ഉണ്ടാക്കി വെക്കാം.നല്ല ഒരെണ്ണം കിട്ടിയിട്ടുണ്ട്.."

ചിന്തകളില്‍ മുഴുകി അവള്‍ പതുക്കെ പറഞ്ഞു..

"ശരിയാന്റി ,നന്ദു വന്നാല്‍ ഇങ്ങോട്ടൊന്നു വിളിക്കാന്‍ പറയണം."

ഫോണ്‍ വെച്ചു തിരിഞ്ഞപ്പോഴും അവള്‍ക്കുള്ളില്‍ അത്‌ ഭുതമായിരുന്നു..നന്ദുവിന് പതിവുല്ലതാണീ എക്സര്‍സൈസ്.എന്നിട്ടും താനിന്ന്അത് മറന്നിരിയ്ക്കുന്നു.നിസ്സനഗയായി തലകുമ്പിട്ടു മേശമേല്‍ കിടക്കുമ്പോള്‍ പിന്നില്‍ അമ്മയുടെ സബ്ദം.

"ഇന്നെന്താ കൊളെജിലെക്കില്ലേ ? അതെങ്ങിനെയാ ഒരു പോള കണ്ണടച്ചിട്ടുണ്ടോ ഇന്നലെ നീ..വെളുക്കുവോളം മുറിയില്‍ വെളിച്ചം കണ്ടു.കഥയും കവിതയും കുത്തി കുരിച്ചിരുന്നോ.പടിത്തത്തിലുണ്ടോ ഈ ഒരു ശ്രദ്ധ ? ഉറക്കം പോലുമില്ലാതെ ഒരു കവിതയെഴുത്ത്..വേഗം കുളിച്ചു വല്ലതും വന്നു കഴിക്കാന്‍ നോക്ക്.സുഖമില്ലെങ്കില്‍ ഇന്ന് ക്ലാസ്സില്‍ പോകേണ്ട"

വേഗം ഞെട്ടി പിടഞ്ഞെനീട്ടു.....കിടക്കുന്നത് മുത്തശ്ശി അറിഞ്ഞാല്‍ കുഴപ്പമാണ്.രണ്ടു മൂന്നു ദിവസത്തേക്ക് ക്ലാസ്സിലും വിടില്ല..മൂടി പ്പുതപ്പിച്ച്ചു പൊടിയരി കഞ്ഞിയും കുരുമുളക് കാപ്പിയും തന്നു രോഗിയാക്കി കലയും.ചില്ല് ജനാലകള്‍ തുറക്കുമ്പോള്‍ കണ്ടു.മുറ്റത്ത് മഞ്ഞ റോസ് പൂത്തിരിക്കുന്നു.ഇന്നലെയും മൊട്ടുകള്‍ നോക്കി താന്‍ ഉറപ്പു വരുത്തിയതാണ്.പുലരുംപോഴേ പോയി നോക്കണം എന്ന് കരിതിയിരുന്നതാണ്.അതും മറന്നു.ഇളവെയില്‍ വീണു തുടങ്ങിയ കൊണ്ട് അതിന്റെ ചന്തം അല്പം കുറഞ്ഞിരിക്കുന്നു.ഇട്ടു വീണ മഞ്ഞിന്‍ കനങ്ങളൊക്കെ ഉരുക് ക്കഴിഞ്ഞു.തൊടിയില്‍ മുഴുവന്‍ ചുറ്റി നടക്കുമ്പോഴും പിന്നീട് കുളിക്കുംപോലുമൊക്കെ അനുപ മ ചിന്തകളിലായിരുന്നു.പുലര്‍ച്ചെ കണ്ട സ്വപ്നത്തിന്റെ നിഴലുകള്‍ അവളെ വിട്ടകന്നതെയില്ല.വെളുത്ത വസ്ത്രം ധരിച്ച മുഖം വ്യക്തമല്ലാത്ത അവര്‍ ആരൊക്കെയായിരുന്നു..?നല്ല ഉയരമുള്ള കഷണ്ടി കയറിയ തലയുള്ള ആരോ  ഒരാള്‍. അതവള്‍ക്കൊര്‍മയുണ്ട്കോളേജില്‍ കെമിസ്ട്രി ഡിപാര്‍ട്ട്മെന്റിലെ ജോണി കള്ളൂപ്പരംപന്‍ സാറിനെ പ്പോലെ ഒരാള്‍..അല്ല ..സാറല്ല...സാറിനിത്രയും കഷണ്ടിയില്ല..പിന്നെയാരാന് ? ഷവറിനു താഴെ തണുത്ത വെള്ളത്തിന്റെ സൂചി ക്കുത്തെറ്റ് നിന്നവള്‍ ആലോചിച്ചു.പെട്ടെന്ന് ബോധ മണ്ഡലത്തില്‍ എന്തോ ഒന്ന് മിന്നി മറഞ്ഞത് പോലെ...വിശ്വ സാഹിത്യ കാരന്‍ ബഷീര്‍ ആകുമോ ? ബേപ്പൂര്‍ സുല്‍ത്താന്‍ ? അദേഹ മായിരുന്നോ തന്റെ സ്വപ്നത്തില്‍ ? ഇന്നലെ വായിച്ച ഹാഫിസ്‌ മുഹമ്മദിന്റെ ആ അനുസ്മരണം അത്രയ്ക്ക് ഹൃദയ സ്പര്സിയായിരുന്നു.അതല്ലാതെ ജന കോടികളുടെ ആ എഴുത്ത് കാരന്‍ തന്റെ സ്വപ്നത്തില്‍ കടന്നു വരാന്‍ കാരണം മറ്റെന്താനുള്ളത്..? എത്രയൊക്കെ ചിന്തിച്ചിട്ടും അവള്‍ക്കൊരു കാരണം കണ്ടെത്താനായില്ല.അശ്രദ്ധമായി തല തുവര്‍ത്തുമ്പോഴും അവളൊരു കാരണം തിരയുക ആയിരുന്നു..

കാപ്പി കഴിച്ചു കൊണ്ടിരുന്നപ്പോലാണ് ഫോണ്‍ ബെല്ലടിച്ച്ത്.മുറിച്ച ദോശ പ്ലേറ്റില്‍ തന്നെയിട്ട് ഓടി ച്ചെന്നു.അതിനു മുന്പേ ഉണ്ണി ഫോണ്‍ എടുത്തിരുന്നു.വിജയ ഭാവത്തില്‍ അവന്‍ തനിക്ക് നേരെ നീട്ടി എന്തോ കുസൃതി പറഞ്ഞു.മറിച്ചൊന്നു പറയാന്‍ നിന്നില്ല.

"ഹല്ലോ അനു ഹിയര്‍ .."

വിതുംബലടക്കി പറഞ്ഞപ്പോള്‍ അനുപമയുടെ ചുണ്ടുകള്‍ വിറച്ചു..വാക്കുകള്‍ക്കു വേണ്ടി പരത്തി നിപരീക്ഷയാകുന്നു.. ല്‍ക്കും ബോള്‍ നന്ദുവിന്റെ വക ഒരായിരം ചോദ്യങ്ങള്‍...കൂട്ടത്തില്‍ ഒരു താക്കീതും...

"പെണ്ണെ..നിന്റെ ഉഴാപ്പോക്കെ കളഞ്ഞു..പഠിച്ചു തുടങ്ങിക്കോണം.റാങ്ക് വാങ്ങിയില്ലെങ്കില്‍ ദെ നിന്നെ ഞാനഗ് തഴയും..എന്നിട്ട് വല്ല ഡോക്ടരെയോ എന്ജിനീയരെയോ തപ്പും..ഒരേയൊരു കടമ്പ കൂടി കടന്നാല്‍ നന്ദു വെറും നന്ദു അല്ല...നന്ടകൃഷ്ണന്‍ ഐ പിഎസ് ആണ്..മറക്കണ്ട .ഒരു ഐ പി സ്കാരന് മലയാളം സാഹിത്യത്തില്‍ മാസ്ടര്‍ബിരുദ ധാരിയെയെ കിട്ടുകയുല്ലോ എന്നറിയാമല്ലോ.പക്ഷെ നന്ദുവിന് ഈ അനുക്കുട്ടിയെ മതി..നന്ടുവിനീ ഭ്രാന്തത്തി പെന്നില്ലെന്കില്‍ വയ്യ എന്നായിരിയ്ക്കുന്നു..പിന്നെ നിന്റെ പുതിയ ഒരു സൃഷ്ടി ഇന്നല്ലേ കലാ കൌമുദിയില്‍ വായിച്ചു..സ്റ്റൈല്‍ സാധനം..പെണ്ണിനെ സംമാധിച്ചിരിയ്ക്കുന്നു..വൈകിട്ട് ഇത് വഴി വരില്ലേ ? നിനക്കെന്തോ സുഖമില്ലെന്ന് അമ്മ പറയുന്നു ?ഉറക്കമിലച്ചിട്ടാവും ല്ലേ ?വൈകിട്ട് നമുക്കൊന്ന് ചുറ്റാന്‍ പോകാം..എന്താ നീ ഒന്നും പറയാത്തത് ?നല്ല ഉശാരായിരിക്ക് പെണ്ണെ .എനിക്കൊന്നു സെലെച്ഷന്‍ കിട്ടിക്കോട്ടെ..നമുക്ക് കാര്യങ്ങളൊക്കെ സ്പീടാക്കണ്ടേ ?നന്ദൂനു ധൃതിയായിരിയ്ക്കുന്നു...അപ്പൊ വൈകീട്ട് സരോവരത്തില്‍...."

                                    നന്ദൂന്റെ ആഹ്ലാധത്തിനിടയില്‍ അവളുടെ ചിലംബിച്ച് ശബ്ധം മുങ്ങി പ്പോയി..തന്റെ സ്വപ്നത്തെ ക്കുറിച്ചു പോലും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല..നന്ദു ഇപ്പോഴും ഇങ്ങിനെയാണ്..ഇങ്ങോട്ട് ഒരു നൂറു കൂട്ടം കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കും..നേരില്‍ കാണുമ്പോളും കഥ ഇത് തന്നെ..താന്‍ പറയുന്നതൊന്നും കേള്‍ക്കുന്നുണ്ടാകില്ല..വെറുതെ കണ്ണിലേക്ക് തുറിച്ചു നോക്കിയിരിക്കും..ഇടക്കൊക്കെ നന്ദു കുറച്ചൊന്നുമല്ല തന്നെ ദേഷ്യം പിടിപ്പിക്കുന്നത്..ഉള്പ്പുലകത്തോടെ നന്ദുവിന്റെ കുസൃതികള്‍ അവള്‍ ഓര്‍ത്തു..തിരിച്ചു വന്നു പ്ലേറ്റില്‍ ബാക്കി വന്ന ദോശയും ചട്നിയും സിങ്കില്‍ ഇടുമ്പോള്‍ അവളുടെ മനസ്സ് മുന്പത്തെക്കലതെക്കാള്‍ അസ്വസ്ഥമായിരുന്നു..നന്ടുവിനിഷ്ടമുള്ള ഇളം നീല സല്‍വാര്‍ കമ്മീസ് ധരിക്കുംപോലും ദ്രെസ്സിംഗ് ടാബിലിനു മുന്നിലിരുന്നു ഒരുങ്ങുംപോലും അവളുടെ മനസ്സ് എന്തിനെന്നറിയാതെ വ്യാകുല പ്പെട്ടു കൊണ്ടിരുന്നു...താന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തെന്നു അവള്‍ തന്നോട് തന്നെ പലവട്ടം ചോദിച്ചു കൊണ്ടിരുന്നു..ശാലു പറയാറുള്ള ഫാദര്‍ ഫെലിക്സിനെ ക്കുരിച്ചോര്‍മ്മ വന്നു..സ്വപ്നങ്ങളുടെ പൊരുള്‍ തേടുന്ന ഫാദര്‍ ഫെലിക്സ്..സൈക്കോളജി പ്രൊഫസ്സര്‍..കോളേജില്‍ ചെന്നിട്ട് ശാലുവിന്റെ സഹായം തേടണം.നിലക്കന്നാടിയില്‍ രൂപം തെളിഞ്ഞപ്പോള്‍ മനസ്സിലായി ഇന്നലെ വൈകി ഉറങ്ങിയതിന്റെ അടയാളം...തന്റെ കണ്‍ പോളകള്‍ കാണാം തൂങ്ങി വീര്‍ത്തിരിക്കുന്നു..വൈകിട്ട് തന്നെ ഈ രൂപത്തില്‍ കണ്ടാല്‍ നന്ദു വഴക്ക് കൂട്ടും..തീര്‍ച്ച..തന്റെ സ്വപ്നത്തെ ക്കുറിച്ചു നന്ദൂനോട് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....ഇന്നെങ്കിലും ബൈക്കിലുള്ള ചുറ്റല്‍ വേണ്ടെന്നു പറയാമായിരുന്നു...പറഞ്ഞാലും നന്ദു കേള്‍ക്കില്ല...ഒക്കെ തന്റെ ഭ്രാന്താണെന്ന് പറഞ്ഞു കളിയാക്കും...വണ്ടിയില്‍ കയറിയാല്‍ ലഹരി പിടിച്ച പോലെയാണ് നന്ദുവിന്..മരണപ്പാച്ചില്‍ ..കന്നുമില്ല കാതുമില്ല..താന്‍ പുരകിലുന്ടെന്കിലും ഇത് തന്നെ കളി.ടെശ്യപ്പെട്ടാലും പിണങ്ങിയാലും ചിരി...അനുക്കുട്ടീടെ കുറുമ്പ് കാണാനും ചന്തമാനെന്നു പറയും..അവന്റെ കുസൃതികളെ ക്കുരിക്‌ ചോര്‍ത്തു അവള്‍ ഉള്ളില്‍ ചിരിച്ചു...പിന്നില്‍ അമ്മ ടിഫിന്‍ ബോക്സ്‌ കൊണ്ട് വെച്ച് വിളിച്ച്പ്പോലാണ് ചിന്തയില്‍ നിന്നുനര്‍ന്നത്‌..
ബുക്കുകള്‍ അടുക്കി ബാഗില്‍ വെക്കുമ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു...

"അമ്മേ  ഞാന്‍ വൈകിയേ വരൂ..ലക്ഷ്മി ആന്റിയുടെ അടുത്തു പോകും..നന്ദു ഇപ്പോള്‍ വിളിച്ചിരുന്നു..."

                                         കള്ളച്ചിരിയുമായി തിരിയുന്ന അമ്മയെ കണ്ടപ്പോള്‍ ഉള്ളാലെ ആകെ ഒരു ലജ്ജ പൂത്തിറങ്ങി..ഒരു നിമിഷത്തേക്ക് അവള്‍ തന്റെ ഉള്ക്കണ്ടാകളെല്ലാം ഇറക്കി വെച്ചു..ഇടനാഴി കടന്നു തലത്തില്‍ ഇരുന്നു പത്രം വായിക്കുന്ന മുത്തശ്ശിയുടെ അടുത്തു ചെന്ന് ചുമലില്‍ കുലുക്കി അവള്‍ ചോദിച്ചു..

"ഞാന്‍ ലക്ഷ്മി ആന്റിയുടെ അടുത്തു പോകുന്നുണ്ട്...എന്തെങ്കിലും പറയണോ ?"

അമ്മ ചിരിച്ച അതെ ചിരിയോടെ മുത്തശ്ശി പറഞ്ഞു.

"അവളോട്‌ ഒന്നിങ്ങട് വരാന്‍ പറയു അനുക്കുട്ടി..ഞങ്ങള്‍ക്ക് ഒരൂട്ടം തീരുമാനിക്കാനുണ്ട്..."

മുത്തസ്സിയോടു കെറുവ് കാണിച്ചു തിരിച്ചു നടന്നു..എന്നിട്ടും അലോസരപ്പെടുത്തുന്ന ചിന്തകളില്‍ നിന്നവള്‍ക്ക് മോചനം ആയില്ല..ഗേറ്റ് കടക്കുംബോലും ഉള്ളിളിരുന്നെന്തോ വിങ്ങുന്നുണ്ടായിരുന്നു...എവിടെയോ കുത്തി നോവിക്കുന്ന വേദന അവളറിഞ്ഞു..മുറ്റത്ത് പൂത്തു നില്‍ക്കുന്ന മഞ്ഞ റോസ് ഒന്ന് കൂടി നോക്കിയില്ലല്ലോ എന്ന് മുന്നോട്ടു നടക്കുമ്പോള്‍ അവലോര്‍മ്മിച്ച്ചു...എത്ര നല്ല കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പുലര്‍ച്ചെ കണ്ട സ്വപ്നത്തിലെ വെളുത്ത കുപ്പായകാര്‍ അവള്‍ക്കു പിന്നാലെ ഉണ്ടായിരുന്നു..അശ്രദ്ധയോടെ റോഡ്‌ മുറിച്ചു കടക്കുംപോലും അവള്‍ മറ്റൊന്നും അറിഞ്ഞില്ല.തന്നെ പിന്തുടരുന്ന സുബ്ര വസ്ത്ര ധാരികളുടെ നിഴല്‍ മാത്രമേ അവള്‍ കണ്ടുള്ളൂ...അവരുടെ കാലൊച്ച തനിക്ക് പിന്നില്‍ നടന്നടുക്കുന്നത് അവള്‍ അറിഞ്ഞു.റോഡിനപ്പുറത്തെ ചെമ്മന്നിലേക്ക് ഊക്കോടെ അവളെ തെരുപ്പിച്ചു ഒരു ചുവന്ന മാരുതി വാന്‍ കടന്നു പോയി..അപ്പോഴും അനുപമ സ്വപ്നങ്ങളില്‍ ആയിരുന്നു..നീല കംമീസ്സില്‍ അവളുടെ യൌവന സ്വപ്‌നങ്ങള്‍ ചുവന്ന പൂക്കള്‍ തുന്നി ചേര്‍ക്കുമ്പോള്‍ അനുപമ ഉറക്കത്തിലായിരുന്നു..അവള്‍ വീണ്ടും വെളുത്ത കുപ്പായക്കാരെ സ്വപ്നം കണ്ടു...അവര്‍ ദൂരെ എവിടേക്കോ തന്നെ കൊണ്ട് പോകുന്നതായി അവള്‍ക്കു തോന്നി..പുലര്‍ച്ചെ വിരുന്നു വന്ന വെളുത്ത കുപ്പായ കാരെ തിരിച്ചറിയാന്‍ ആ പാതി സ്വപ്നം മുഴുമിപ്പിക്കാന്‍ അനുപമ ചെമ്മണ്‍ നിരത്തില്‍ കണ്ണുകള്‍ പൂട്ടി ക്കിടന്നു....

Sunday 29 April 2012

Friday 30 March 2012

ദണ്ടകാരണ്യത്തിലേയ്ക്കൊരു യാത്ര....

   

  വീണ്ടുമൊരു ഡയറിക്കുറിപ്പ്......                            


                                   ദണ്‍ഡകാരണ്യത്തിലേയ്ക്കൊരു യാത്ര...സംഗതി ഔദ്യോഗികം തന്നെ....എന്നാലും ഭാരതത്തിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നതെങ്കിലും അവിടെവരെ ചെന്നെത്താനുള്ള  ബുദ്ധിമുട്ടുകള്‍കൊണ്ടും  സുഹൃത്തുകളില്‍ ചിലര്‍ പറഞ്ഞുകേട്ട   ചിലഅറിവുകള്‍ കൊണ്ടും ഒക്കെ എന്തോ ഒര ക്ഷിതാവസ്ഥ....എന്നാലും സര്‍ക്കാര്‍ കാര്യം മുറ പോലെ തന്നെ എന്നല്ലേ.....പോവുക തന്നെ...
പതിവ് പോലെ എല്ലാ യാത്രകള്‍ക്കും മുന്‍പ് ചെയ്യാറുള്ളത് പോലെ ലക്ഷ്യ സ്ഥാനത്തു എന്തൊക്കെ കാഴ്ച്ച്ചകളുണ്ടെന്നു തിരക്കി...യാത്ര ചെയ്യുന്ന വഴിയില്‍ തന്നെയാണ് പോലും  കാന്കേര്‍ വാലി നാഷണല്‍ പാര്‍ക്ക്, ചിത്രകൂട് വെള്ളച്ചാട്ടം ( ഭാരതത്തിന്റെ നയാഗ്ര എന്നും അറിയപ്പെടുന്നുണ്ട് ) ,തീരധ്ഗഡ് ഫാള്‍സ് ,കുടുംസര്‍ കേവ്സ്, ബാര്‍സുര്‍ ഇരട്ട ഗണേശക്ഷേത്രം എന്നിവ... കൂട്ടത്തില്‍ പറ്റിയാല്‍ കുറെ ആദിവാസി ഗ്രാമങ്ങളും സന്ദര്‍ശിയ്ക്കാം..  ആനന്ദലബ്ധിയ്ക്കിനി എന്ത് വേണം...എന്തായാലും ഇനി പുറപ്പെടുക തന്നെ.....
                                              ദില്ലിയില്‍  നിന്ന് അതി രാവിലെ 0550  ന്റെ വിമാനത്തിനു തന്നെ പുറപ്പെട്ടു....ചത്തീസ്ഗഡ്ന്‍റെ തലസ്ഥാനമായ റായ്പൂരിലെയ്ക്ക്....ഔദ്യോഗിക യാത്ര ആയതു കൊണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ തന്നെ ആശ്രയം......നഷ്ടത്തിലോടുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനു ശകലം പ്രാണവായു കൊടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്   സര്‍ക്കാര്‍ ഉധ്യോഗസ്ഥരെല്ലാം തങ്ങളുടെ യാത്രകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വഴിയാക്കുക എന്നത്.....സൈത്യ കാലത്തിലെ തണുപ്പും മൂടല്‍ മഞ്ഞും ഒക്കെയുണ്ടെങ്കിലും വിമാനം സമയത്ത് തന്നെ പറന്നുയര്‍ന്നു....
                                          ചത്തീസ്ഗഡ്  എന്ന പേരിനു പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത് ...അതില്‍ ഏറ്റവും പ്രധാനം മഹാഭാരത കാലത്തിനോടനുബന്ധിച്ചുള്ളതാണ്...ജരാസന്ധന്റെ രാജ്യത്ത് നിന്നും തുകല്‍പ്പണിയിലേര്‍പ്പെട്ട 36   കുടുംബങ്ങള്‍ ഇവിടെയ്ക്ക് കുടിയേറി എന്നത്രേ ...ച ത്തീസ്  എന്നാല്‍ 36  എന്നാണല്ലോ....അത് കൊണ്ട് 36  കുടുംബങ്ങളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന  ച ത്തീസ്ഗഡ് എന്നാ പേര് നിലവില്‍ വന്നു പോലും....ചേദി വംസത്തിന്റെ ആസ്ഥാനം എന്നര്‍ത്ഥം വരുന്ന  ചേദിസ്ഗഡ് ആണ് പിന്നീട് ചത്തീസ്ഗഡ്  ആയി മാറിയത് എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്......
                                      ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്ത യാത്ര......ഞാനിതാ റായ്പൂരില്‍ ....ഇനിയാണ് യാത്ര ദുഷ്ക്കരം...ഏതാണ്ട് 610  കി മി ദൂരെയാണ് എനിയ്ക്കെത്തെണ്ട സ്ഥലം...പെട്ടെന്ന് അങ്ങേത്തെണ്ടതുള്ളത് കൊണ്ട് വിശ്രമത്തിനോ പരിചയക്കാരെ കാണാനോ  സമയം നഷ്ടപെടുത്താനൊന്നും വയ്യ....അപ്പോള്‍ തന്നെ ബസ് സ്ടണ്ടിലെയ്ക്ക് ..നക്സല്‍ ആക്രമണവും മറ്റും കാരണം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യാന്‍ നിവൃത്തിയില്ല...അത് കൊണ്ട് തന്നെ സാധാരണ ജനങ്ങളുടെ കൂടെ അവിടുത്തെ ബസ്സില്‍ തന്നെ യാത്ര ചെയ്തെ മതിയാകൂ...ടിക്കെറ്റ് എല്ലാം നേരത്തെ തന്നെ ശരിയാക്കി വെച്ചിരുന്നു.....ദില്ലിയില്‍ നിന്ന് കിട്ടിയ വിവരം മൂലം ഐര്പോര്ട്ടില്‍ നിന്നും പിക്ക്  ചെയ്യാന്‍ ചിലര്‍ വന്നിരുന്നു....അധികം സംസാരവും ഒന്നുമില്ല ..പെട്ടെന്ന് തന്നെ ബസ് സ്ടാണ്ടില്‍ കൊണ്ടെത്തിച്ചു ടിക്കെട്ടും കയ്യില്‍ തന്നു ഒന്നും പറയാതെ അവര്‍ മടങ്ങി..ഷേവ് ചെയ്യതിരിയ്ക്കാനും മുഷിഞ്ഞ വസ്ത്രം ധരിയ്ക്കനുമൊക്കെ നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു....ടിക്കെട്ടില്‍ നിന്ന് ബസ്‌ നമ്പര്‍ കണ്ടു പിടിച്ചു ബാഗും ലാപ്പും അലക്ഷ്യമായി റാക്കില്‍ വെച്ച് സീറ്റിലിരുന്നു.....സമയത്ത് തന്നെ ബസ് പുറപ്പെട്ടു...രയ്പൂരില്‍ നിന്ന് ജഗ്ദാല്‍പൂരിലെയ്ക്ക്..പക്ഷെ സംസ്ഥാന തലസ്ഥാനത്ത് നിന്നും യാത്ര തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി ..യാത്ര പ്രതീക്ഷിച്ചത്ത്ര ഈസി അല്ലെന്ന്... സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ഒരു ബസ്സ്‌ തന്നെ...പക്ഷെ നമ്മുടെ നാട്ടിലോടുന്ന വോള്‍വോയുടെ അടുത്തു പോലും എത്തില്ല കേട്ടോ....ഉച്ചഭക്ഷണം കഴിയ്ക്കാന്‍ നിന്ര്‍ത്തിയ ഒരു രേസ്റ്റൊരന്റ്റ് ...മക്ടി ഡാബ..ആ   പേരിലൊരു കുട്ടികളുടെ ചിത്രം  ഇറങ്ങിയിട്ടു ണ്ട്  എന്നാണെന്റെ ഓര്‍മ ...ശബാന അസ്മി ആണെന്ന് തോന്നുന്നു പ്രധാന വേഷത്തില്‍....ഏതായാലും അവിടെയുണ്ടായ ഒരു പ്രിവറ്റ് റൂമില്‍ കയറിയിരുന്നു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വീണ്ടും വണ്ടിയില്‍ കയറിയിരുന്നു.... ..ജഗ്ദാല്‍ പൂര്‍ വരെ വല്യ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ല എന്നാണ് വിവരം കിട്ടിയത്....ഏതാണ്ട് അത് പോലെ  തന്നെ....വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വൈകുന്നേരമായപ്പോള്‍ സ്ഥലത്തെത്തി.....ഇടയ്ക്ക് ചില സ്ഥലങ്ങളില്‍ ചായ കുടിയ്ക്കാന്‍  നിര്‍ത്തിയതെയുള്ളൂ...

                                          ഏകദേശം വൈകുന്നേരം 7  മണിയോടടുപ്പിച്ചു ജഗ്ദാല്പുരില്‍ എത്തി....ഇനി മുന്നോട്ടുള്ള യാത്ര തുടരുന്നത് വരെ ഇവിടെ തങ്ങിയെ പറ്റൂ..താമസം സര്‍ക്കാര്‍ വക ഗസ്റ്റ് ഹൌസില്‍ ....അടുത്ത ദിവസം പുലര്‍ച്ചെ ഉണര്‍ന്നു പുറപ്പെടാന്‍ തയ്യറായപ്പോളാണറിഞ്ഞത് രണ്ടു ദിവസത്തേയ്ക്ക് നക്സലുകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ ആണ് പോലും .അതുകൊണ്ട് വാഹനങ്ങളൊന്നും നിരത്തിലിരങ്ങില്ല..അപ്പൊ പിന്നെ യാത്ര മാറ്റി വെച്ചേ മതിയാകൂ...സ്വയം വിധിയെപ്പഴിച്ച് കൊണ്ട് ഇനി രണ്ടു ദിവസം ഇവിടെ തന്നെ തങ്ങണം...അപ്പൊ പിന്നെ വീണു കിട്ടിയ രണ്ടു നാളുകള്‍ എങ്ങിനെ ഉപയോഗ പ്പെടുത്തമെന്നായി ചിന്തകള്‍...അന്വേഷണത്തില്‍ നിന്നറിയാന്‍ കഴിഞ്ഞത് ഭാരതത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടവും കുടുംസര്‍ കേവ്സ് എന്നിവ ഇവിടെ അടുത്താണ് പോലും....ഏതാണ്ട് 35  കി മി മാത്രം....പരിചയക്കാരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബന്ദ്‌ ആണെങ്കിലും  ടു വീലര്‍ നിരത്തിലിറക്കുന്നതില്‍ പ്രശനങ്ങളോന്നും ഉണ്ടാകില്ല എന്നാണ്...എന്നാലും ആദ്യ ദിവസം പുറത്തേക്ക് പോക്ക് വേണ്ടായെന്നു  വെച്ചു....പ്ര  ശ നങ്ങ ളോന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം ആകാം ചുറ്റിക്കറക്കം....പ്രതീക്ഷിച്ചത് പോലെ ആദ്യ ദിവസം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല...അത് കൊണ്ട് അടുത്ത ദിവസം ഒരു ടു വീലര്‍ സങ്കടിപ്പിച്ചു യാത്രയ്ക്ക് തയ്യാറായി....കൂട്ടത്തില്‍ പ്രാദേശിക ഭാഷ അറിയാവുന്ന ഒരാളെ കൂടി കൂട്ടി...ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്തെത്തി ..പക്ഷെ വഴി നിറയെ പോലീസിന്റെ ചെക്കിങ്ങും മറ്റും  ആയിരുന്നു....ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഏതാണ്ട് വിശ്വാസയോഗ്യമായ മറുപടി നല്‍കിയത് കൊണ്ടാകും പെട്ടെന്ന് തന്നെ കടന്നു പോകാന്‍ അനുവദിച്ചു...അടുത്തെത്തുന്നതിനു കുറച്ചു മുന്നേ തന്നെ ശക്തിയായി വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കേട്ട് തുടങ്ങി.....ഇതാ ആ കാണുന്നതാണ് ഭാരതത്തിന്റെ  നയാഗ്ര എന്നറിയപ്പെടുന്ന ചിത്ര കൂട് വെള്ളച്ചാട്ടം.. ഏതാണ്ട് 700  അടി മുകളില്‍ നിന്ന് താഴേയ്ക്ക് കുതിയ്ക്കുന്നു..നല്ല ചെമ്മന്നു നിറത്തിലുള്ള വെള്ളം.....മണ്‍സൂണ്‍ തുടങ്ങാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിയ്ക്കുന്നത് കൊണ്ടാകണം വെള്ളത്തിനു പറഞ്ഞു കേട്ടിടത്തോളം ശക്തിയില്ല.. അടുത്തു തന്നെ ചെറിയ ഒരു ക്ഷേത്രവും പിന്നൊരു ടൂറിസ്റ്റ് ബംഗ്ലാവും ഉണ്ട്...മുകളില്‍ നിന്ന് കാണുന്നതല്ലാതെ കുറച്ചു പടികള്‍ ഇറങ്ങി നമുക്ക് വെള്ളച്ചാട്ടത്തിന്റെ താഴെയും എത്തിച്ചേരാവുന്നതാണ്...കുറെ സമയം ആ ഭ്രമിപ്പിയ്ക്കുന്ന സൌന്ദര്യവും നോക്കിയിരുന്നു...വെള്ളച്ചാട്ടത്തിനോടടുത്തുള്ള കുറ്റിക്കാട്ടിലൊക്കെ പ്രണയ ജോടികള്‍ സ്ഥലകാലബോധമില്ലാതെ ഇരിയ്ക്കുന്നത് കണ്ടു...ആരെയും ശല്യം ചെയ്യാതെ അവിടൊക്കെ ചുറ്റിക്കറങ്ങി നടന്നു കണ്ടു.....തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞു തങ്ങളുടെ മാത്രമായ ലോകത്ത് കുറച്ചു സമയം ചിലവഴിയ്ക്കാന്‍ കിട്ടിയ അവസരമല്ലേ അവര്‍ക്ക്...സ്വര്‍ഗത്തിലെ കട്ടുരുമ്പായി വെറുതെ അവരെ ബുദ്ധിമുട്ടിയ്ക്കേണ്ട എന്ന് കരുതി..... ഒരു പക്ഷെ  ദില്ലിയിലെ പാര്‍ക്കുകളിലും മാള്കളുടെ ഒഴിഞ്ഞ കോണിലുമൊക്കെ   സഭ്യതയുടെ അതിര്‍ വരന്പ്‌ കടക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ പലതും കണ്ടു  ശീലിച്ചത് കൊണ്ടുമായിരിയ്ക്കും.....ഇവര്‍ എത്രയോ ഭേദം എന്ന് തോന്നി....





                                                  ഇനി ഞാന്‍ സഞ്ചരിയ്ക്കാന്‍ പോകുന്നത് ചത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു കൂടിയാണ്....സംസ്ഥാനത്തെ ഏറ്റവും ദുര്‍ഗടം പിടിച്ച സ്ഥലം....ആന്ധ്രപ്രദേശിലെ നിസാമാബാദിനെയും  ഒറീസ്സയെയും ബന്ധിയ്പിയ്ക്കുന്ന NH  16 ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും അതിന്റെ അവസ്ഥ നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ചെമ്മണ്ണ്‍  പാതകളെക്കാള്‍  പരിതാപകരമാണ്....ഈ പ്രദേശത്തു കാര്യമായ വികസനം നടക്കേണ്ടതിനു ഒരു കാരണം ഇതും കൂടിയാണ്...




മധ്യ ഭാരതത്തിലെ ഏറ്റവും പുരാതനമായ് ആദിവാസി സമൂഹം ജീവിയ്ക്കുന്നത് ഈ പ്രദേശത്താണ്..ഇനിയും സര്‍വേ നടക്കാത്ത അതിദുര്‍ഗമവും ദുര്‍ഗടവുമായ വന പ്രദേശങ്ങളില്‍ പ്രദേശവാസികളില്‍ നിന്നകന്നു ഒറ്റപ്പെട്ടു കഴിയുകയാണവര്‍.....ഈ പ്രദേശത്തു ഏതാണ്ട് 7  പ്രധാന ആദിവാസി സമൂഹം ആണുള്ളത്.....ഗോണ്ട്,അഭുജ്മാറിയ , ബൈസണ്‍ ഹോണ്‍മാറിയ  , മുറിയ ,ഹല്‍ബ,ബത്ര ,ദുര്‍വ എന്നിവരാണവര്‍... ഇവരെക്കൂടാതെ വളരെയധികം ഉപജാതികളും ഉണ്ട് പോലും...ഇതില്‍ സാമൂഹികപരമായി ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുന്നവര്‍ ബത്ര എന്ന വിഭാഗക്കാരും പ്രദേശവാസികളില്‍ നിന്ന് ഏറ്റവും അകന്നു ഉള്‍ക്കാടുകളില്‍ ക്കഴിഞ്ഞു ഏറ്റവും  പ്രാകൃതമായ ജീവിത രീതികള്‍ അനുവര്‍ത്തിയ്ക്കുന്നവര്‍ അഭുജ് മാറിയ എന്നാ വിഭാഗക്കാരും ആണ്...അബുജ് മാട് എന്ന പ്രദേശത്താണ് അഭുജ് മാറിയ എന്നാ വിഭാഗക്കാര്‍ കൂടുതലും കാണപ്പെടുന്നത്....പുറം ലോകത്തിനു ഇത് വരെ അജ്ഞാതമായ പ്രദേശമായത് കൊണ്ട് തന്നെ ഇവിടം നക്സലുകളുടെ വിഹാര കേന്ദ്രം കൂടിയാണ്...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ ടി വി ചാനെലില്‍ ഈ പ്രദേശത്തെപ്പറ്റി ഒരു ഡോകുമെന്ററി കണ്ടതോര്‍ക്കുന്നു..... 
ഇരുമ്പ് ,അലുമിനിയം ,സ്വര്‍ണം,യുറേനിയം ,വജ്രം എന്നീ ധാതുക്കളുടെ അയിരുകളും നാനാജാതി  വനസമ്പത്തും കൊണ്ട്  സമൃദ്ധമാണ്‌ ഇവിടം...നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഭാരതത്തിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ...എന്നിട്ടും നക്സലിസവും വികസനമില്ലയ്മയും കൊണ്ട് പൊറുതി മുട്ടുകയാണ് സംസ്ഥാനം. 
                        രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടങ്ങുകയായി....ബസ്സിന്റെ ടിക്കെറ്റ് ഒക്കെ നേരത്തെ തയ്യാറായിരുന്നു....റായ്പൂരില്‍ നിന്ന് പുറപ്പെട്ട അതെ വേഷത്തില്‍ തന്നെയാണിപ്പോഴും യാത്ര... 
"പരിചയം തോന്നിയ്ക്കുന്ന മുഖങ്ങളൊക്കെ ചിലപ്പോള്‍ ബസ്സിലും വഴിയിലുമൊക്കെ കണ്ടെന്നു വരും കണ്ടതായി ഭാവിയ്ക്കേണ്ട "
ഇതായിരുന്നു    പുറപ്പെടുന്നതിനു   മുന്‍പ്  കിട്ടിയ  നിര്‍ദേശം...ബസ്സ്‌ വന്നു നിന്നു..നമ്മുടെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ കണ്ടിട്ടുള്ളത് പോലുള്ള ഒരു കണ്ഠം ബെച്ച വണ്ടി...എങ്ങിനെയോ അതില്‍ കയറി പ്പറ്റി...ആളുകളൊക്കെ നില്‍ക്കുന്നുണ്ടെങ്കിലും ചില സീറ്റുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്...ആളുണ്ടെന്നു  യാത്രക്കാരെ അറിയിക്കാനായി ഒരു തൂവാലയോ പഴയ പേപ്പറോ ഒക്കെ സീറ്റില്‍ വെച്ചിട്ടുമുണ്ട്...അകത്തേയ്ക്ക് കയറിയപ്പോ തന്നെ ഒരാള്‍ എഴുന്നേറ്റു ഇരിയ്ക്കാന്‍ സ്ഥലം ഒഴിഞ്ഞു തന്നു..എവിടെയോ കണ്ടത് പോലെ.....ചിലപ്പോ തോന്നലായിരിയ്ക്കും....ബസ്സ്‌ പുറപ്പെടാന്‍ തയാറായി ..പതുക്കെ നീങ്ങിത്തുടങ്ങി...പെട്ടെന്ന് തന്നെ കുറച്ചു ചെറുപ്പക്കാര്‍ പല വശങ്ങളില്‍  നിന്നും ഓടി വന്നു ദൃതി പിടിച്ചു ബസ്സിലേയ്ക്കു കയറി നേരത്തെ തൂവാലയും പേപ്പറും ഒക്കെ കൊണ്ട് റിസര്‍വ് ചെയ്തിരുന്ന സീറ്റുകളില്‍  ഇരുന്നു...എന്റെ അടുത്തും വന്നിരുന്നു ഒരാള്‍.....വന്നിരുന്ന ഉടനെ തന്നെ സീറ്റിനടിയില്‍ വെച്ച എന്തോ അവിടെ തന്നെയുണ്ടെന്നുറപ്പു വരുത്തി....മൊബൈല്‍ എടുത്തു പെട്ടെന്നൊരു എസ് എം എസ് ചെയ്തു വീണ്ടും പഴയത് പോലെ തന്നെയിരുന്നു..ഇടയ്ക്കെപ്പോഴോ നെറ്റ് വര്‍ക്ക്‌ ഇല്ലാതാകുന്നതുവരെ തുടര്‍ച്ചയായ ഇടവേളകളില്‍ ഈ എസ് എം എസ് കലാപരിപാടി തുടര്‍ന്ന് കൊണ്ടിരുന്നു...ഇടയ്ക്കൊക്കെ ബസ്സ്‌ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു....കുറെ നേരത്തെ യാത്രയ്ക്ക് ശേഷം ബസ്സ്‌ ഗീഥം എന്ന സ്ഥലത്തെത്തി....രാമായണത്തിലെ ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം ...രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും...നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്‌...കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ബസ്സ്‌ വീണ്ടും യാത്ര തുടങ്ങി...അവിടെ നിന്ന് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ മൊബൈല്‍ നെറ്റ് വര്‍ക്ക്‌ ഇല്ലാതെയായി...ഇപ്പോള്‍ യാത്ര വിജനമായ വെറും കാടിന് നടുവിലൂടെ നാട്ടിന്‍ പുറങ്ങളിലെ ഒറ്റയടിപ്പാതയെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിലുള്ള മ ണ്‍റോഡിലൂടെയാണ്....എതിരെ നിന്നൊരു വണ്ടി വന്നാല്‍ കടത്തി വിടാന്‍ ഡ്രൈവര്‍ നന്നേ ബുദ്ധിമുട്ടി ക്കൊണ്ടിരുന്നു...മുന്നോട്ടു പോകും തോറും വഴിയിലുട നീളം ബാരിക്കേഡുകള്‍ ...തലയിലും മുഖത്തുമൊക്കെ തുണികൊണ്ട് മൂടിയ കുറെ പോലീസുകാര്‍ അടുത്തു വന്നു ഡ്രൈവരോടും കണ്ടക്ടരോടും പതിഞ്ഞ ശബ്ധത്തില്‍ എന്തോ ചോദിയ്ക്കുന്നു.കൈയിലുള്ള ഒരു പഴയ പുസ്തകത്തില്‍ എന്തോ കുത്തികുറിയ്ക്കുന്നു വീണ്ടും യാത്ര തുടരുന്നു.....പിന്നീടുള്ള യാത്രയില്‍ വഴിയിലുടനീളം ഈ പരിപാടി കുരേത്തവണ ആവര്‍ത്തിച്ചു...NH  16  ലൂടെയാണ് യാത്രയെന്ന് റോഡ്‌ സൈഡില്‍ കണ്ട ബോര്‍ഡില്‍ നിന്ന് മനട്സ്സിലായി...ഭാരതത്തിന്റെ ഹൃദയ ഭാഗത്ത് ഇങ്ങിനെയും ഇത്ര പരിതാപകരമായ അവസ്ഥയില്‍ ഒരു NH . വിശ്വസിയ്ക്കാനേ പറ്റുന്നില്ല...ഇടയ്ക്ക് ചില സ്ഥലങ്ങളിലൊക്കെ റോഡ്‌ പണി  നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു...അങ്ങിനെ ഏതാണ്ട് ദിവസം മുഴുവന്‍ നീണ്ടു നിന്ന യാത്രയുടെ അവസാനം ബസ്സ്‌ ലക്ഷ്യസ്ഥാനത്തെത്തി....ആളുകളൊക്കെ പതുക്കെ ഇറങ്ങിത്തുടങ്ങി...ഏതോ അന്യഗ്രഹത്തില്‍ എത്തിയ അവസ്ഥയിലായി ഞാന്‍.....  ..എന്തായാലും മൊബൈലില്‍ നെറ്റ് വര്‍ക്ക്‌ കിട്ടുന്നുണ്ട്‌...അത്ര തന്നെ ആശ്വാസം...നേരത്തെ കയറിയ ചെറുപ്പക്കാരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്..സീറ്റിനടിയില്‍ നിന്നും തലയ്ക്കു മുകളിലെ റാക്കില്‍ നിന്നും സാധനങ്ങള്‍ എടുക്കാനുള്ള തിരക്കിലാണെല്ലാവരും...അത്രയും നേരം അന്യോന്യം സംസരിയ്ക്കാതിരുന്നവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു തുടങ്ങി.....സാധനങ്ങള്‍ എടുത്തതിന്റെ കൂട്ടത്തില്‍ കണ്ടു എല്ലാവരുടെ കൈയ്യിലും തോക്കുകള്‍...ബസ്സ്‌ പുറപ്പെടുന്നതിനു മുന്‍പേ കൊണ്ട് വെച്ചതായിരിയ്ക്കണം....ഒന്ന് രണ്ടു പേരൊക്കെ അടുത്തു വന്നു പരിചയഭാവം കാണിച്ചു തുടങ്ങി...യാത്രയുടെ തുടക്കത്തില്‍ സീറ്റ്‌ നല്‍കിയ ചെറുപ്പക്കാരനേയും അവരുടെ കൂട്ടത്തില്‍ കണ്ടു....  എനിയ്ക്കും അവരുടെ കൂടെ തന്നെയാണ് പോകേണ്ടതും ഇനിയത്തെ യാത്രയ്ക്കായി അവരുടെ വണ്ടി വരുമെന്നും പിന്നീടുള്ള  സംസാരത്തില്‍ നിന്ന് മനസ്സിലായി..എല്ലാം നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ച കാര്യങ്ങള്‍...ബസ്സില്‍ നിന്നിറങ്ങി ക്കൊണ്ടിരിയ്ക്കുമ്പോള്‍ തന്നെ അവരുടെ വണ്ടി  വന്നു അതിലും കണ്ടു കുറെ തലയും മുഖവുമൊക്കെ തുണി കൊണ്ട് മൂടിയ,  തോക്കുകള്‍ കൈയിലെന്തിയ കുറെ ചെറുപ്പക്കാരെ....ഏതാണ്ട് 20  മിനുട്ട് നേരത്തെ യാത്ര കൊണ്ട് അവരുടെ കാംപില്‍ എത്തി...മെയിന്‍ റോഡില്‍ നിന്ന് ഉള്ളിലേയ്ക്ക് കയറി ഏതാണ്ട് കാട് എന്ന് പറയാവുന്നിടത്തു വളരെയധികം സുരക്ഷയോട് കൂടിയ ഒരു സ്ഥലം....ഏതോ റിസോര്‍ട്ടില്‍ എത്തിയ പ്രതീതി....മനുഷ്യന്‍ അവന്റെ അദ്വാനവും കരവിരുതും കൊണ്ട് തന്റെ താമസത്തിന് വേണ്ടി എത്ര നല്ല രീതിയില്‍ ഒരിടം തയ്യാറാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവിടം....മേല്‍ത്തരം രീതിയിലോരുക്കിയ ഒരു പുല്‍ത്തകിടിയും പൂന്തോട്ടവും  അവിടെ തത്തിത്തത്തി നടക്കുന്ന രണ്ടു അരയന്നങ്ങളും....ഇനി കുറച്ചു നാള്‍ എന്റെ താമസം ഇവിടെയാണ്‌. 






                                     ഔദ്യോഗിക ജീവിതത്തിനിടയിലെ ചില കലാപരിപാടികള്‍ക്കിടയില്‍  ഒരു ഗ്രാമ ചന്തയില്‍ പോകാന്‍ അവസരം കിട്ടി...ആഴ്ചയിലോരിയ്ക്കള്‍ ഓരോ ഗ്രാമത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില്പനയ്ക്ക് വേണ്ടി സംഘടിപ്പിയ്ക്കുന്ന മാര്‍കെറ്റുകളാ വ..തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉള്പാധിപ്പിച്ച എന്ത് ഉല്‍പന്നവും അവിടെ വില്‍പ്പന നടത്താവുന്നതും കൈ മാറ്റം ചെയ്യാവുന്നതുമാണ്.. ആഴ്ചയിലെ  ഒരു ദിവസം ഒരു ഗ്രാമത്തില്‍ ആണെങ്കില്‍ അടുത്ത ദിവസം മറ്റൊരിടത്തയിരിയ്ക്കും... .അന്നത്തെ ദിവസം  ഗ്രാമത്തില്‍ ഒരു ഉത്സവത്തിന്റെ പ്രതീതി ആണുണ്ടാവുക.ദിനം ദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ  സാധനങ്ങലും അവിടെ ക്കിട്ടനുണ്ട്...ഇലകള്‍ കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും നെല്ലില്‍ നിന്നുണ്ടാക്കിയ ബിയറും  നാടന്‍ മദ്യവും എല്ലാം ഉണ്ടായിരുന്നു...നാടന്‍ മദ്യം ഉണടാക്കുന്നത് മഹുവ എന്ന വൃക്ഷത്തിലെ പൂക്കള്‍ ഉണക്കി പിന്നെ അത് ശര്‍ക്കരയും മറ്റു ചില സാധങ്ങളും ചേര്‍ത്തു ഫെര്‍മെന്റ്  ചെയ്താണ്...കലങ്ങിയ വെള്ളത്തിന്റെ നിറമുള്ള നാടന്‍ മദ്യം..ഇത്  ഇവിടത്തെ  ആദിവാസികളുടെ ഇടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിത്യേന ഉപയോഗിയ്ക്കുന്ന ഒരു സാധനമാണ്...വീട്ടില്‍ സ്വയം തയ്യാരാക്കമെന്നുള്ളവര്‍ക്ക് വേണ്ടി അതിനുള്ള അസംസ്കൃത വസ്തുവായ ഉണങ്ങിയ മഹുവ പൂക്കളും നാടന്‍ ശര്‍ക്കരയും എല്ലാം അവിടെ ലഭ്യമാണ്...ആദിവാസികളുടെ ഉപജീവന മാര്‍ഗമാണ് ഈ മഹുവ പൂക്കളുടെ ശേഖരണവും പിന്നെ ബീഡി ഉണ്ടാക്കാനുപയോഗിയ്ക്കുന്ന ഇലകളുടെ ശേഖരണവും. തെന്തു പത്ത എന്നാണിവര്‍ ബീഡിയിലയ്ക്ക്  പറയുന്ന പേര്..കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് ഒരു സീസണില്‍ നടക്കുന്നത്..അത് കൊണ്ട് തന്നെ ഇതിന്റെ ഉത്പാദനവും വിപണനവും അവരുടെ സാമൂഹിക സുരക്ഷാ വ്യവസ്ഥയെയും വളരെയധികം സ്വാധീനി ച്ചിട്ടുണ്ട്..50  ഇലകളുള്ള ഒരു കെട്ടിന് വെറും 55  -60  പൈസ മാത്രം ലഭിച്ചിരുന്ന ആദിവാസികള്‍ക്ക് ഒരു കെട്ടിന് ഏതാണ്ട് 80  മുതല്‍ 1 .02  വരെ ലഭിയ്ക്കാന്‍ തുടങ്ങിയത് നക്സലുകളുടെ ഇടപെടലുകള്‍ക്ക് ശേഷമാണ്..അതുവരെ ഈ മേഖലയിലെ ഇടനിലക്കാര്‍ പാവം ആദിവാസികളെ ചൂഷണം ചെയ്യുക തന്നെയായിരുന്നു..അത് കൊണ്ട് തന്നെ നക്സലുകളോട് ഇവിടുത്തെ ആദിവാസികള്‍ക്ക് അനുഭാവപൂര്‍ണമായ സമീപനമാണ്‌ുള്ളത്...തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി സമീപ പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാന്‍ നക്സലുകള്‍ മടിയ്ക്കാറില്ല...റോഡ്‌ , മൊബൈല്‍ ടവര്‍ , പാലങ്ങള്‍, സ്കൂള്‍ എന്നിവയുടെ നിര്‍മാണം തടയുക  ബോംബ്‌ വെച്ചു തകര്‍ക്കുക  എന്ന കലാപരിപാടിയും അവര്‍ സ്ഥിരം  നടത്താറുണ്ട്‌. നല്ല രീതിയിലുള്ള ഗതാഗത,വാര്‍ത്താ വിനിമയ സൌകര്യവും ഒക്കെ ഈ പ്രദേശത്ത് ഉണ്ടായാല്‍ അത് ഇക്കൂട്ടരുടെ സ്വൈര്യസഞ്ചാരത്തിനു വിഘ്നം വരുന്നത് കൊണ്ടും സര്‍ക്കാര്‍ , സുരക്ഷാ വിഭാഗങ്ങളുടെ ശല്യവും ഉണ്ടാകാനിടയുള്ളത് കൊണ്ടുമാണ് അവരിത് ചെയ്യുന്നത്.   ഗ്രാമീണചന്തകളുടെ സമാപനം മിക്കപ്പോഴും കോഴിപ്പോരോട് കൂടിയാണ് നടക്കുക...നല്ല മുഴുത്തു കൊഴുത്ത പൂവന്‍കോഴികളുടെ കാലുകളില്‍ കത്തിയും ബ്ലേഡും ഒക്കെ കെട്ടിവെച്ചു കുറച്ചു നാടന്‍ മദ്യവും കുടിപ്പിച്ചു  തമ്മിലടിപ്പിയ്ക്കുക...ശരിക്കും പറഞ്ഞാല്‍ അതാണീ കലാപരിപാടി....എന്നാലും  ഇത് കാണാന്‍ വളരെയധികം ആണുങ്ങള്‍ ഒത്തു കൂടുന്നത് കണ്ടു...



                                    ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍  ഒരു ആദിവാസിഗ്രാമം സന്ദര്ശിയ്ക്കാനുള്ള അവസരവും വീണു  കിട്ടി...
ഗ്രാമത്തിലെ വീടുകളെല്ലാം തന്നെ പുല്ല് അല്ലെങ്കില്‍ കപ്രേല്‍ എന്നറിയപ്പെടുന്ന ഓട് മേഞ്ഞവയാണ്.. നമ്മുടെ നാട്ടില്‍ ഉപയോഗിയ്ക്കുന്ന ഓട് പോലെ തന്നെയുള്ള സാധനമാണ് കപ്രേല്‍ ..ആകൃതിയില്‍ മാത്രമാണ് വ്യത്യാസമുള്ളത്....നെടുകെ പിളര്‍ത്ത കുഴലിന്റെ ആകൃതിയില്‍ തിരിച്ചും മറിച്ചും വെച്ചാണിത് മേല്ക്കൂരയില്‍ ഉറപ്പിയ്ക്കുന്നത്...ഇഷ്ടികയും കല്ലുകളും ഉപയോഗിയ്ക്കാതെ മണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തികള്‍ ആണെല്ലാ വീടിനും... ആറടിയോളം ഉയരത്തില്‍ വലിയ മരക്കഷ്ണങ്ങള്‍ മണ്ണില്‍ കുഴിച്ചു നിര്‍ത്തിയാണ് മുറ്റത്തിന് അതിര്‍ തിരിച്ചിരിയ്ക്കുന്നത്..ആ ധുനിക ഉപകരണങ്ങളോ പുത്തന്‍ പരിഷ്കാരങ്ങളോ ഒന്നും കടന്നു ചെല്ലാത്ത തികച്ചും അപരിഷ്‌ കൃത്യമായി പ്രകൃതിയെ മാത്രം ആശ്രയിച്ചുള്ള ജീവിതം....പുതുതലമുറയുടെ സ്വപ്നങ്ങളില്‍ പോലും കടന്നു വരാന്‍ ഇടയില്ലാത്ത തരം വ്യത്യസ്തമായ ജീവിത രീതി...



                                                 തിരിച്ചുള്ള യാത്രയിലാണ് ഇവിടുത്തെ മെറ്റല്‍ ആര്ട്ടിനെപ്പറ്റി അറിഞ്ഞത്...ബെല്‍ മെറ്റല്‍ കൊണ്ടുണ്ടാക്കുന്ന പലതരം പ്രതിമകള്‍ ആണ് സംഭവം....ഇവിടുത്തെ തന്നെ ആദിവാസികളുടെ പ്രതിമകള്‍ക്കാണ്‌ ഏറ്റവും ഡിമാണ്ട്...വരുന്ന വഴി  അതുപോലൊരു ആദിവാസി ദമ്പതികളുടെ പ്രതിമ വാങ്ങി...ഇവിടേയ്ക്ക്  നടത്തിയ യാത്രയുടെ ഓര്‍മയ്ക്കായി ഇരിയ്ക്കട്ടെ....ഒരു സുവനീര്‍....  ധോക്ര ക്രാഫ്റ്റ്‌ എന്നറിയപ്പെടുന്ന ഇതിനു നല്ല ഡിമാണ്ട് ആണത്രേ...വിദേശങ്ങളിലെയ്ക്കും മറ്റും വളരെ അധികം ഇത് കയറ്റി അയയ്ക്കുന്നുണ്ട് പോലും...


കാലാവസ്ഥ മോശമായത് കൊണ്ടും തിരികെയെത്തിയിട്ടു ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്ത്തിയാക്കെണ്ടതുള്ളത്കൊണ്ടും ബാക്കിയായ ചില കാഴ്ചകള്‍ പിന്നീടെയ്ക്ക് മാറ്റി വെച്ചു... എങ്കിലും തിരിച്ചുള്ള യാത്രയില്‍ മുഴുവനും ചത്തീസ്ഗധ്  ജനതയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ നക്സലിസത്തെ പ്പറ്റി തന്നെയായിരുന്നു ചിന്തകള്‍.........     
വായനക്കാരുടെ കൂടുതല്‍ അറിവിലേയ്ക്കായി ഈ വിഷയത്തില്‍  അരുന്ധതി റോയ്‌ ഔട്ട്‌ ലുക്കില്‍  എഴുതിയ ലേഖനത്തിന്റെ  ലിങ്കും   അതിനു മറുപടിയായി പിന്നീട് വന്ന ലേഖനത്തിന്റെ ലിങ്കും താഴെ ചേര്‍ക്കുന്നു....